Section

malabari-logo-mobile

അദ്ഭുതപ്പെടുത്തിയും ചിന്തിപ്പിച്ചും മുതുകാടിന്റെ ലഹരിവിരുദ്ധ മാജിക്ക് ഷോ

HIGHLIGHTS : തിരൂര്‍ : പഠിക്കാന്‍ മിടുക്കനായ സത്യപാലന്‍ എന്ന യുവാവ് ലഹരിക്കടിമപ്പെട്ട്

തിരൂര്‍ : പഠിക്കാന്‍ മിടുക്കനായ സത്യപാലന്‍ എന്ന യുവാവ് ലഹരിക്കടിമപ്പെട്ട് മരണത്തിലേക്ക് നടന്നു നീങ്ങുന്നത് ഇന്ദ്രജാലത്തിന്റെ മാന്ത്രിക സ്പര്‍ശത്തിലൂടെ ആസ്വാദക മനസുകളിലേക്ക് എത്തിച്ച മാന്ത്രികന്‍ മുതുകാടിന്റെ ‘മാജിക് വിത്ത് എമിഷന്‍’ എന്ന പരിപാടി ശ്രദ്ധേയമായി.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പുകയില ഉല്‍പ്പന്നങ്ങളുടെയും ഉപയോഗം സമൂഹത്തെ കാര്‍ന്നുതിന്നുന്ന ചിത്രം മാജിക്കിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

sameeksha-malabarinews

സംസ്ഥാന എകസൈസ് വകുപ്പും പബ്ലിക് റിലേഷന്‍ വകുപ്പും എസ്ബിടിയുടെ സഹായത്തോടെ കേരളത്തിലുടനീളം നടത്തിവരുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ മാജിക്് ഷോയുടെ ഭാഗമായി തിരൂരില്‍ നടന്ന ഈ പരിപാടി ആസ്വാദകരെ ഏറെ അത്ഭുദപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരുന്നു.

വ്യാഴാഴ്ച്ച വൈകീട്ട് തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ നടന്ന മാജിക്് ഷോ തിരൂര്‍ എംഎല്‍എ സി.മമ്മുട്ടി ഉദ്ഘാടനം ചെയ്തു. താനൂര്‍ എംല്‍എ അബ്ദുറഹിമാന്‍ രണ്ടത്താണി അധ്യക്ഷം വഹിച്ച ചടങ്ങില്‍ ആര്‍ഡിഒ ഗോപാലന്‍, നഗരസഭ അധ്യക്ഷ സഫിയ ,എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ ശശീധരന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!