Section

malabari-logo-mobile

പൂജാവിധികള്‍ക്കായി പുറ്റിങ്ങല്‍ ക്ഷേത്രം വീണ്ടും തുറന്നു

HIGHLIGHTS : പരവൂർ: വെടിക്കെട്ട് ദുരന്തം നടന്ന പരവൂർ പുറ്റിങ്ങൽ ദേവിക്ഷേത്രം പൂജകൾക്കായി വീണ്ടും തുറന്നു. ക്ഷേത്രതന്ത്രി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിലാ...

പരവൂർ: വെടിക്കെട്ട് ദുരന്തം നടന്ന പരവൂർ പുറ്റിങ്ങൽ ദേവിക്ഷേത്രം പൂജകൾക്കായി വീണ്ടും തുറന്നു. ക്ഷേത്രതന്ത്രി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പുണ്യാഹം, ശുദ്ധികലശം അടക്കമുള്ള കർമങ്ങൾ നടന്നത്. നിരവധി ഭക്തർ ക്ഷേത്ര ദർശനത്തിനായി എത്തുന്നുണ്ട്.

ഉത്സവം കഴിഞ്ഞ് 7 ദിവസം അടച്ചിട്ടതിനു ശേഷമാണ് നട തുറന്നത്. 16 ദിവസം കഴിഞ്ഞ് ക്ഷേത്രം തുറന്നാൽ മതിയെന്ന് അഭിപ്രായം ഉണ്ടായിരുന്നെങ്കിലും ഇന്ന് നട തുറക്കാൻ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ 10നാണ് നാടിനെ നടുക്കിയ പരവൂര്‍ പുറ്റിങ്ങല്‍ അപകടമുണ്ടായത്. സംഭവത്തില്‍112 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്കുകള്‍. 350ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയുെ ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികളടക്കം 13 പേര്‍ അറസ്റ്റിലാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!