പുതുമയോടെ മാരുതി സുസുക്കി റിറ്റ്‌സ്.

കേരളത്തിലെ സമിശ്രകാലാവസ്ഥയ്ക്ക് അനുയോജ്യമായ ഒരു ത്രില്ലര്‍ കാറായാണ് മാരുതി സുസുക്കി റിസ്റ്റ് ഡീസല്‍ പുറത്തിറക്കിയിരിക്കുനത്.

ഈ റിസ്റ്റിന് 23.2 കിലോമീറ്ററാണു കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലെജ്. കൂടാതെ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കമ്പനി എടുത്ത് കാണിക്കുന്നത് ഇന്ധനക്ഷമത വര്‍ധിപ്പിച്ച രീതിയാണ്. ഇന്ധനക്ഷമത വര്‍ധിപ്പിക്കാനായി കുറഞ്ഞ എന്‍ജിന്‍ ഫ്രിക്ഷന്‍, കാലിബ്രേഷന്‍ ഓപ്ടിമൈസേഷന്‍ എന്നി മാര്‍ഗങ്ങളാണ് ഉപയോഗിച്ചതെന്ന് കമ്പനി പറയുന്നു.

മാരുതിയുടെ മറ്റ് റിസ്റ്റ് മോഡലുകളെ അപേക്ഷിച്ച് 52 മാറ്റങ്ങളാണ് ഈ പുതിയ കാറിനുള്ളത്. മുന്‍ഭാഗത്തെ പുതിയ രൂപകല്‍പന, പുതിയ മൂന്ന് നിറങ്ങള്‍, പുതിയ ഡ്യുവല്‍ ടോണ്‍ ഇന്റീരിയറുകള്‍ എന്നിവയെല്ലാമാണ് പുതിയ മാറ്റങ്ങളിലെ ശ്രദ്ധേയമായ്ിട്ടുള്ളവ.

10% ത്തില്‍ കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുന്ന ഈ റിറ്റ്‌സ് ഡീസല്‍ മോഡലിന് 5.31 ലക്ഷം രൂപ മുതലാണ് വിലവരുന്നത്.

കുടംബത്തോടൊപ്പം സുഖമായി യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് തികച്ചും ഒരു അനുഗ്രഹം തന്നെയാണ് ഈ പുതിയ റിസ്റ്റ് ഡീസല്‍ മോഡല്‍.

Share news
error: Content is protected !!
Scroll to Top