Section

malabari-logo-mobile

പരപ്പനങ്ങാടി ഹാര്‍ബര്‍ ഉത്തരവിറങ്ങി.

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടിയുടെ സ്വപ്‌നപദ്ധതിയായ ഫിഷിങ് ഹാര്‍ബര്‍

ഫിഷിങ് ഹാര്‍ബര്‍ അങ്ങാടി കടപ്പുറത്ത്
പരപ്പനങ്ങാടി: പരപ്പനങ്ങാടിയുടെ സ്വപ്‌നപദ്ധതിയായ ഫിഷിങ് ഹാര്‍ബര്‍ അങ്ങാടി കടപ്പുറത്ത് നിര്‍മിക്കാന്‍ അന്തിമതീരുമാനമായി. വിദഗ്ധര്‍ നിര്‍ദേശിച്ച മൂന്നാമത്തെ ലേ ഔട്ട് സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് അന്തിമ തീരുമാനമുണ്ടായത്. 2007 ല്‍ പ്രാഥമിക നടപടി തുടങ്ങിയെങ്കിലും പ്രാദേശികമായ തര്‍ക്കം പദ്ധതി വൈകാന്‍ ഇടയാക്കി.

ഹാര്‍ബര്‍ എന്‍ജിനിയേറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും പൂനയിലെ വിദഗ്ധരും പ്രാഥമിക പരിശോധന തുടങ്ങിയതോടെയാണ് പ്രാദേശികവാദം ശക്തമായത്. ചെട്ടിപ്പടിയിലും പരപ്പനങ്ങാടിയിലും വ്യത്യസ്ത സ്ഥലങ്ങള്‍ക്കായി വാദമുയര്‍ന്നതോടെ ഹാര്‍ബറിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായത്.

sameeksha-malabarinews

ചാപ്പപ്പ്ടി മുറിത്തോടില്‍ നിന്ന് 300 മീറ്റര്‍ മാറി തെക്കെ പുലിമുട്ടും 600 മീറ്റര്‍ വടക്ക് രണ്ടാമത്തെ പുലിമുട്ടും നിര്‍മിക്കാനാണ് പദ്ധതി. ഹാര്‍ബര്‍ നിര്‍മാണത്തിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കുമെന്ന് ഹാര്‍ബര്‍ എന്‍ജിനിയറിങ് ചീഫ് എന്‍ജിനിയര്‍ മോഹന്‍കുമാര്‍ അറിയിച്ചു. താനൂര്‍ അടക്കമുള്ള ഹാര്‍ബറുകളുടെ നിര്‍മാണത്തിനും നടപടി സ്വീകരിക്കുമെന്ന് അദേഹം പറഞ്ഞു. പരപ്പനങ്ങാടി ഹാര്‍ബറിന്റെ പ്രാഥമിക ചെലവിലേക്കായി 2007 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ട് കോടി രൂപ വകയിരുത്തിയിരുന്നു.

പരപ്പനങ്ങാടിയുടെ വികസന മുന്നേറ്റത്തിന് ഏറെ സഹായകരമാകുന്ന ഈ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!