Section

malabari-logo-mobile

പീഡനച്ചൂടില്‍ ഡല്‍ഹി വീണ്ടും കത്തുന്നു.

HIGHLIGHTS : ദില്ലി: ദില്ലിയില്‍ വീണ്ടും പീഡനം.

ദില്ലി: ദില്ലിയില്‍ വീണ്ടും പീഡനം. ഏഴുവയസ്സുള്ള വിദ്യാര്‍ത്ഥിനിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തെ തുടര്‍ന്ന് രോക്ഷാകുലരായ ജനം തെരുവിലിറങ്ങി. വാഹനങ്ങള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ എംസിഡി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായത്. സംഭവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ രണ്ട് അധ്യാപകരെയും സെക്യൂരിറ്റി ജീവനക്കാരനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

sameeksha-malabarinews

കുട്ടിയുടെ നില ഗുരുതരമായി തുടരുകായണ്. ഓടിക്കൊണ്ടിരുന്ന ബസ്സിനുള്ളില്‍ വെച്ച് പെണ്‍കുട്ടി ക്രൂരമായി മാനഭംഗത്തിനിരയായി മരിച്ചതിന്റെ ആഘാതത്തില്‍ നിന്നും ഡല്‍ഹി മോചനമാകുന്നതിന് മുമ്പായി വീണ്ടും പൈശാചികമായി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതിനെ തുടര്‍ന്ന് ജനരോക്ഷം ആളികത്തിയിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!