Section

malabari-logo-mobile

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സിബിഐ അന്വേഷണം; 21 പാസ്‌പോര്‍ട്ടുകള്‍ പിടികൂടി.

HIGHLIGHTS : കരിപ്പൂര്‍:

കരിപ്പൂര്‍: കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ സിബിഐ നടത്തിയ റെയ്ഡില്‍ 21 പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തു. കണക്കില്‍ പെടാത്ത പണവും പിടിച്ചെടുത്തതായാണ് സൂചന. കൊച്ചിയില്‍ നിന്നെത്തിയ സിബിഐ സംഘം വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് വിഭാഗത്തിലാണ് പരിശോധന നടത്തിയത്.

കോഴിക്കോട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു.

sameeksha-malabarinews

ഗള്‍ഫ് നാടുകളില്‍നിന്നെത്തുയാത്രക്കാരുടെ ബാഗേജുകള്‍ അനധികൃതമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചുവെച്ചതായണ് പരാതി. ഇവ വിട്ടു നല്‍കുവാന്‍ കൈകൂലി ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. കൈകൂലി നല്‍കാന്‍ തയ്യാറാകാത്തതുകൊണ്ട് വന്‍ തുക ഡ്യൂട്ടി അടപ്പിക്കാനും കസ്റ്റംസുകാര്‍ നിര്‍ബന്ധിച്ചു. ഇതിനു വഴങ്ങാതെ വന്നപ്പോള്‍ പാസ്‌പോര്‍ട്ട് പിടിച്ചു വെക്കുകയായിരുന്നു.

തുടര്‍ന്ന് യാത്രക്കാരില്‍ ഒരാള്‍ കണ്ണൂര്‍ സ്വദേശിയായ ഒരാള്‍ കസ്റ്റംസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ മുതല്‍ റെയ്ഡാരംഭിക്കുകയായിരുന്നു.

പിടിച്ചുവെച്ച പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇന്റര്‍ നാഷ്ണല്‍ എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് മദ്യം വാങ്ങിയതായും സിബിഐക്ക് സൂചന ലഭിച്ചിട്ടുണ്ട്.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!