പീഡനം തടഞ്ഞ പെണ്‍കുട്ടിയെ ബൈക്കിടിച്ച് കൊന്നു.

വര്‍ക്കല : ബൈക്ക് യാത്രക്കാരനായ യുവാവിന്റെ പീഡനശ്രമത്തില്‍ ഗുരുരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു. വര്‍ക്കല മുണ്ടയില്‍ പഴവിള വീട്ടില്‍ ലിജി(19)യാണ് മരിച്ചത്.

ജൂണ്‍ 8 നാണ് യുവതിക്ക് നേരെ ആക്രമമുണ്ടായത്. വര്‍ക്കലയിലെ ഒരു ഫാന്‍സി ഷോപ്പിലെ സെയില്‍സ് ഗേളായിരുന്നു ലിജി. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് യുവാവ് ലിജിയെ ഉപദ്രവിച്ചത്്. നിലത്തുവീണ ലിജിയുടെ കാലിലൂടെ ബൈക്കോടിച്ച് കയറ്റി ഓടിപോവുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ലിജി തിരുവന്തപുരം മെഡിക്കല്‍ക്കോളേജില്‍ ചികിത്സയിലായിരുന്നു.

പ്രതിയെ ഇതുവരെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും വര്‍ക്കലപോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

Share news
error: Content is protected !!
Scroll to Top