ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരം ആരംഭിച്ചു.

തിരു : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ രാജ്യവ്യാപകമായ സമരം ആരംഭിച്ചു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലില്‍ മാറ്റം വരുത്തുക, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പുതിയ നേതൃത്വം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം തുടങ്ങിയിരിക്കുന്നത്.

സ്വകാര്യ ആശുപത്രികള്‍ അടച്ചിട്ട് സമരം ചെയ്യാനാണ് ആഹ്വാനം.കൂടാതെ സ്വകാര്യ പ്രാക്റ്റീസും ഒഴിവാക്കും. പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജില്ലാകേന്ദ്രങ്ങളില്‍ ധര്‍ണമാത്രം നടത്താനാണ് തീരുമാനം.

Share news
error: Content is protected !!
Scroll to Top