Section

malabari-logo-mobile

പിറന്നനാട്ടില്‍ അന്ത്യവിശ്രമം. കലാമിന്റെ ഭൗതിക ശരീരം കബറടക്കി

HIGHLIGHTS : രാമേശ്വരം: ഇന്ത്യയുടെ ജനകീയ രാഷ്ട്രപതിക്ക്‌ രാജ്യത്തിന്റെ പ്രണാമം. ഭാവിതലമുറയെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച ഡോ.എ പി ജെ അബ്ദുള്‍ കലാമിന്‌ ഇനി തന്റെ പ...

kalam-burial0-700-300x171രാമേശ്വരം: ഇന്ത്യയുടെ ജനകീയ രാഷ്ട്രപതിക്ക്‌ രാജ്യത്തിന്റെ പ്രണാമം. ഭാവിതലമുറയെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച ഡോ.എ പി ജെ അബ്ദുള്‍ കലാമിന്‌ ഇനി തന്റെ പിറന്നമണ്ണായ രാമേശ്വരത്ത്‌ അന്ത്യവിശ്രമം. മധുര രാമേശ്വരം ദേശീയപാതയ്‌ക്കരികില്‍ അരിയഗുണ്ട്‌ പേയ്‌കരുമ്പൂര്‍ ഗ്രാമത്തില്‍ പൂര്‍ണ സൈനിക ഭഹുമതികളോടെ കലാമിന്റെ ഭൗതികശരീരം ഇന്ന്‌ ഉച്ചയ്‌ക്ക്‌ പന്ത്രണ്ടുമണിയോടെ ഖബറടക്കി.

കലാമിന്റെ വീടിന്‌ തൊട്ടടുത്തുള്ള മുഹയുദ്ദീന്‍ ജുമാമസ്‌ജിദില്‍ ജ്യേഷ്‌ഠന്‍ മുഹമ്മദ്‌ കുഞ്ഞ്‌ മീര ലബ്ബയുടെ നേതൃത്വത്തില്‍ മയ്യത്ത്‌ നമസ്‌ക്കാരം നടന്നു.

sameeksha-malabarinews

മുന്‍ രാഷ്ട്രപതിയുടെ വിട വാങ്ങലിന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ്‌, രാഹുല്‍ഗാന്ധി തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ മറ്റ്‌ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ സംബന്ധിച്ചു. പതിനായിരക്കണക്കിന്‌ സാധാരണക്കാര്‍ അന്ത്യോപചാരമര്‍പ്പിച്ച്‌ കൊണ്ട്‌ ഇവിടെ എത്തിയിരുന്നു.

ഡല്‍ഹിയില്‍ നിന്നും എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലാണ്‌ ഇന്നലെ 11.40 ന്‌ മധുര വിമാനത്താവളത്തില്‍ കലാമിന്റെ ഭൗതികശരീരം എത്തിച്ചത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!