പിണറായിയുടെ വീടിനടുത്ത് തോക്കുമായി ഒരാള്‍ പിടിയില്‍

കണ്ണുര്‍ : സിപിഐഎംസംസ്ഥാന സക്രട്ടറി പിണറായി വിജയന്റെ വീടിനടുത്ത് തോക്കുമായി ദുരൂഹസാഹചര്യത്തില്‍ കണ്ടയാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. എഴൂപത്തിഅഞ്ചുകാരനായ നാദാപുരം വളയം സ്വദേശി പീലാവുള്ള വീട്ടില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെയാണ് പിടികൂടിയത്.

ബുധനാഴ്ച രാത്രീ 8.30 മണിയോടെയാണ് സംഭവം ദുരൂഹസാഹചര്യത്തില്‍ കണ്ടപ്പോള്‍ നാട്ടുകാര്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാളുടെ കയ്യിലുണ്ടായിരുന്ന സഞ്ചിയില്‍ നിന്ന് ഒരു കൊടുവാള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് തോക്കുണ്ടെന്നും അത് തൊട്ടടുത്ത് ജപ്പാന്‍ കുടിവെള്ള പദ്ഥതിക്കായി ഇറക്കിയിട്ടുള്ള പൈപ്പിനുള്ളില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരവും അറിയുന്നത്്്്്്്്്്്്്്്്്.
തുടര്‍ന്ന് നാട്ടുകാര്‍ ധര്‍മ്മടം പോലീസിസില്‍ വിവരമറിയിക്കുകയായിരുന്നു. ഇവര് സ്ഥലത്തെത്തി നമ്പ്യാരെ കസ്റ്റഡിയിലെടുത്തു. കണ്ണുര്‍ എസ്പി രാഹുല്‍ ആര്‍ നായരുടെ നേത്ൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
തനിക്ക് തോക്ക് തന്നയാള്‍ തലശ്ശേരിയില്‍ ഇറങ്ങിയതായി ഇയാള്‍ നാട്ടുകാര്‍ ചോദ്യം ചെയ്യുന്നതിനിടെ പറഞ്ഞിരുന്നു.

Share news
error: Content is protected !!
Scroll to Top