പരപ്പനങ്ങാടി: മണ്ണണ്ണയൊഴിച്ച് തീ കൊളുത്തി കൊലചെയ്യപ്പെട്ട ദിവ്യയുടെ മരണത്തിലെ ദുരൂഹത നീക്കണണമെന്നാവിശ്യപ്പെട്ട് ജനാധിപത്യ മഹിള അസോസിയേഷന്‍ പരപ്പനങ്ങാടിയില്‍ സായാഹ്നധര്‍ണ്ണ നടത്തി.
ഈ വിഷയത്തില്‍് ദിവ്യയുടെ അമ്മയ്ക്കും , ദിവ്യ താമസിച്ചിരുന്ന ക്വാര്‍ട്ടേര്‍സിന്റെ സമീപവാസികള്‍ക്കും, പരപ്പനാട് റെസിഡ്യന്‍ഷ്യല്‍ അസോസിയെഷനും പറയാനുള്ളതും അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖവിലക്കെടുക്കണണമെന്നും മഹിള അസോസിയേഷന്‍ നേതാക്കള്‍ ആവിശ്യപ്പെട്ടു. ഈ മരണത്തിനുത്തരവാദികളായവരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇവര്‍ ആവിശ്യപ്പെട്ടു.
ധര്‍ണ്ണ വിപി സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു. ശോഭ പ്രഭാകരന്‍ , നെച്ചിക്കാട്ട് പുഷ്പ, ഗൗരി എന്നിവര്‍ സംസാരിച്ചു.





