പാചകം

പുതിന വെള്ളരിക്ക പച്ചടി

സാലഡ് വെള്ളരി ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്
പുതിന ഇല അരച്ചത് – ഒരു ടേബിള്‍ സ്പൂണ്‍
കട്ടത്തൈര് – ഒന്നേ മുക്കാല്‍ കപ്പ്
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
ജീരകം വറുത്ത് പൊടിച്ചത് – മുക്കാല്‍ ടീസ്പൂണ്‍
മുളകുപൊടി – കാല്‍ ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

വെള്ളരി ഗ്രേറ്റ് ചെയ്തശേഷം ഊറിവരുന്ന വെള്ളം കളയണം. കട്ടത്തൈരില്‍ പുതിന അരച്ചത് ചേര്‍ത്തിളക്കി പാകത്തിന് ഉപ്പും കുരുമുളക് പൊടിയും ചേര്‍ക്കണം. ജീരകം വറുത്ത് പൊടിച്ചതും വെള്ളം കളഞ്ഞുവെച്ചിരിക്കുന്ന വെള്ളരിക്കയും ചേര്‍ത്ത് യോജിപ്പിക്കുക. ഭംഗിയുള്ള പാത്രത്തിലേക്ക് പകര്‍ന്ന് ഏറ്റവും മുകളില്‍ മുളകുപൊടി തൂകി അലങ്കരിച്ച് വിളമ്പാം.

Share news
error: Content is protected !!
Scroll to Top