Section

malabari-logo-mobile

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയ അധ്യാപികയെ വെടിവെച്ചുകൊന്നു.

HIGHLIGHTS : ഇസ്ലാമാബാദ്: പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കി എന്ന കുറ്റമാരോപിച്ച്

ഇസ്ലാമാബാദ്: പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കി എന്ന കുറ്റമാരോപിച്ച് പാകിസ്ഥാനില്‍ അധ്യാപികയെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. ഖൈബര്‍ ഏജന്‍സിയിലെ ജംറൂദ് സബ്ഡിവിഷനിലെ സ്‌കൂള്‍ അധ്യാപികയായ ഷഹനാസ് നെസ്ലി (41) യാണ് വെടിയേറ്റ് മരിച്ചത്.

ബൈക്കിലെത്തിയ തീവ്രവാദികള്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന അധ്യാപികയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

sameeksha-malabarinews

പെണ്‍കുട്ടികള്‍ക്ക് പാകിസ്ഥാനില്‍ വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ ലോകമൊട്ടുക്ക് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയെന്ന് ആരോപിച്ച് അധ്യാപികയെ കൊലപ്പെടുത്തുക കൂടി ഉണ്ടായതോടെ പാകിസ്ഥാനില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

അതേസമയം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി തന്റെ ബ്‌ളോഗിലൂടെ പ്രതികരിച്ചതിന് തീവ്രവാദികള്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച മലാല യൂസഫ്  സായി ഇപ്പോള്‍ ബ്രിട്ടനില്‍ വിദ്യാഭ്യാസം പുനരാരംഭിച്ചിരിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!