പാലത്തിങ്ങലില്‍ അക്രമം ;7 പേര്‍ പോലീസ് കസ്റ്റഡിയില്‍

പിടികൂടിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് നേതാക്കള്‍ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനുമുന്നില്‍ കുത്തിയിരിക്കുന്നു

പരപ്പനങ്ങാടി : ഇന്ന് രാവിലെ പാലത്തിങ്ങലില്‍ ഉണ്ടായ ആക്രമസംഭവങ്ങളില്‍ 7 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 9 മണിയോടെ പാലത്തിങ്ങല്‍ പരിസരത്ത് വെച്ചാണ് കസ്റ്റഡിയില്‍ എടുത്തത്. പിടിയിലായവരില്‍ 5 പേര്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരും 2 പേര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണ്.

പ്രതികളെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് പോലീസ് സ്‌റ്റേഷനുമുന്നില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരിക്കുകയാണ്. ഇപ്പോള്‍ പോലീസ് പിടിയിലായവര്‍ നിരപരാധികളാണെന്നും ഇവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി ഉമ്മര്‍ ഒട്ടുമ്മലിന്റെ നേതൃത്വത്തിലാണ് ഇവര്‍ സംഘടിച്ച് സ്റ്റേഷന് മുന്നിലെത്തിയിരിക്കുന്നത്.

ഇന്നു വൈകീട്ടും പാലത്തിങ്ങലില്‍ മുസ്ലിംലീഗ് നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായിരുന്നു. പ്രകടനക്കാരെ പോലീസ് വിരട്ടിയോടിച്ചതിന് ശേഷമാണ് സംഘര്‍ഷത്തിന് അയവുവന്നത്.

Share news
error: Content is protected !!
Scroll to Top