പാമ്പോടന്‍ മുഹമ്മദാലി

കൊണ്ടോട്ടി: സിപിഐ എം നീറാട് ബ്രാഞ്ച് അംഗമായ പാമ്പോടന്‍ മുഹമ്മദാലി (ബാപ്പു- 70) നിര്യാതനായി. നീറാട് പ്രദേശത്ത് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് ജയില്‍വസം അനുഭവിച്ചിട്ടുണ്ട്. കേരള കര്‍ഷകസംഘത്തിന്റെ പ്രവര്‍ത്തകനായിരുന്നു. അവിവാഹിതനാണ്.
മലബാര്‍ അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന പി അഹമ്മദ്കുട്ടി മൗലവിയുടെ മകനാണ്. ഉമ്മ: ഫാത്തിമ കോട്ട. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുസമദ് (കരിപ്പൂര്‍), ബഷീര്‍ (കരിപ്പൂര്‍), മറിയുമ്മ, പരേതരായ ബീഫാത്തിമ, അബ്ദുറഷീദ്, ആയമ്മക്കുട്ടി, അലവി, നഫീസ.

Share news
error: Content is protected !!
Scroll to Top