Section

malabari-logo-mobile

അരിയല്ലൂര്‍ വധശ്രമക്കേസ് ; മൂന്ന്‌പേര്‍ പിടിയില്‍

HIGHLIGHTS : വള്ളിക്കുന്ന്: അരിയല്ലൂരില്‍

വള്ളിക്കുന്ന്: അരിയല്ലൂരില്‍ കഴിഞ്ഞ ദിവസം ഡിവൈഎഫ് നേതാവ് പ്രഭീഷിനെ വെട്ടിപ്പരികേല്‍പ്പിച്ച കേസില്‍ മൂന്ന്‌പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആനങ്ങാടി സ്വദേശി മുതരകലായില്‍ സനല്‍, അരിയല്ലൂര്‍ പാറോല്‍ അരുണ്‍ ശങ്കര്‍, അരിയല്ലൂര്‍ വെട്ടത്തില്‍ ദീപക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വധശ്രമത്തിനാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ഇവരടക്കം 14 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. താനൂര്‍ സിഐ സന്തോഷിന്റെ മുന്നില്‍ കീഴടങ്ങിയ പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്്.

sameeksha-malabarinews

ഈ കേസില്‍ ഉള്‍പ്പെട്ടവരെയെല്ലാം ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആര്‍എസ്എസ്സിന്റെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ പോലീസ് റെയ്ഡ് ചെയ്യണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!