Section

malabari-logo-mobile

പാതയോരത്തെ ബാറുകും പൂട്ടണം;സുപ്രീംകോടതി

HIGHLIGHTS : ന്യൂഡല്‍ഹി : ദേശീയ-സംസ്ഥാന പാതകള്‍ക്കു സമീപമുള്ള മദ്യക്കടകള്‍ പൂട്ടണമെന്ന വിധി ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ബാറുകള്‍ക്കും ബാധകമാണെന്ന...

ന്യൂഡല്‍ഹി : ദേശീയ-സംസ്ഥാന പാതകള്‍ക്കു സമീപമുള്ള മദ്യക്കടകള്‍ പൂട്ടണമെന്ന വിധി ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ബാറുകള്‍ക്കും ബാധകമാണെന്ന് സുപ്രീംകോടതി. 500 മീറ്ററിനുള്ളിലുള്ള മദ്യശാലകള്‍ എന്നത് 220 മീറ്റര്‍ എന്നായി കുറച്ചു. 20,000ല്‍ താഴെ ജനസംഖ്യയുള്ള സ്ഥലങ്ങളില്‍ മാത്രമാണ് ഈ ഇളവ് ബാധകം.

ലൈസന്‍സ് കാലാവധി അവസാനിച്ചിട്ടില്ലാത്ത ബാറുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ സമയം സുപ്രീം കോടതി അനുവദിച്ചു. ചീഫ് ജസ്റ്റിസ് ജെ എസ് കേഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച് വിധി പുറപ്പെടുവിച്ചത്.

sameeksha-malabarinews

ദേശീയ-സംസ്ഥാന പാതയോരത്തെ ബാറുകള്‍ പൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് സംസ്ഥാനങ്ങളും സ്വകാര്യ വ്യക്തികളും സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്ന സുപ്രിംകോടതി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!