Section

malabari-logo-mobile

പശ്ചിമഘട്ട സംരക്ഷണം കബളിപ്പിക്കലായി മാറി;വി ഡി സതീശന്‍

HIGHLIGHTS : തിരുവനന്തപുരം: സര്‍ക്കാറിന്റെ പശ്ചിമഘട്ട സംരക്ഷണം കബളിപ്പിക്കലായി മാറിയെന്ന്‌ കെ പി സി സി വൈസ്‌പ്രസിഡന്റ്‌ വി ഡി സതീശന്‍. വനഭൂമിക്ക്‌ ഇ എസ്‌ എ പദവി...

satheesanതിരുവനന്തപുരം: സര്‍ക്കാറിന്റെ പശ്ചിമഘട്ട സംരക്ഷണം കബളിപ്പിക്കലായി മാറിയെന്ന്‌ കെ പി സി സി വൈസ്‌പ്രസിഡന്റ്‌ വി ഡി സതീശന്‍. വനഭൂമിക്ക്‌ ഇ എസ്‌ എ പദവി നല്‍കാനുള്ള തീരുമാനം വിചിത്രമാണെന്നും സതീശന്‍ പറഞ്ഞു. തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ അദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.

വനഭൂമിയുടെ സര്‍വ്വേ നമ്പറുകള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച ചില നടപടികള്‍ പുനപരിശോധിക്കണം. ഇപ്പോള്‍ സര്‍ക്കാറിന്റെ കൈവശമുള്ള വനഭൂമി മാത്രമേ വനമായി പരിഗണിക്കുന്നുള്ളുവെന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌. അങ്ങനെ വന്നാല്‍ മറ്റുള്ളവരുടെ കൈവശം ഇരിക്കുകയും ഫോറസ്‌റ്റ്‌ ട്രൈബ്യൂണലിലും, ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഉള്‍പ്പെടെയുള്ള നിരവധി കോടതികളില്‍ പതിനായിരക്കണക്കിന്‌ ഏക്കര്‍ വനഭൂമിയാണെന്ന്‌ അവകാശപെട്ടു കൊണ്ട്‌ സര്‍ക്കാര്‍ നടത്തുന്ന കേസുകളിലെ സ്ഥിതിയെന്താകുമെന്ന്‌ വി ഡി സതീശന്‍ ചോദിക്കുന്നു.

sameeksha-malabarinews

കേരളത്തിലെ വനഭൂമിക്ക്‌ ഇ എസ്‌ എ സ്‌റ്റാറ്റസ്‌ കൊടുക്കാമെന്ന നിലപാട്‌ വിചിത്രമാണ്‌. വനഭൂമിക്ക്‌ ആരുടേയും ഔദാര്യം വേണ്ട. അത്‌ 1980ലെ പല്ലും നഖവുമുള്ള കര്‍ശനമായ വന സംരക്ഷണ നിയമത്തിന്‌ കീഴിലാണ്‌. വനേതരഭൂമിയുടെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉണ്ടാക്കിയ നിയമമാണ്‌ പരിസ്ഥിതി സംരക്ഷണ നിയമം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!