Section

malabari-logo-mobile

പറവൂര്‍ പീഡനം ; പെണ്‍കുട്ടിയുടെ പിതാവിന് 10 വര്‍ഷം തടവ്

HIGHLIGHTS : കൊച്ചി: പറവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് സുധീറിന് കോടതി പത്ത് വര്‍ഷം കഠിനതടവും പിഴയും വിധിച്ചു.

കൊച്ചി: പറവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് സുധീറിന് കോടതി പത്ത് വര്‍ഷം കഠിനതടവും പിഴയും വിധിച്ചു. കൂടാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍ത്സംഗം ചെയ്ത ബിസിനസ്സുകാരനായ കുന്നത്ത് നാട് പള്ളിമറ്റം എടത്തിക്കര അനീഷിനും പത്ത്‌വര്‍ഷം ശിക്ഷ വിധിച്ചിട്ടുണ്ട്.

ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച കേസിലെ മറ്റൊരു പ്രതിയായ പെരുമ്പാവൂര്‍ ചേലാമറ്റം പെരിങ്ങംപറമ്പ് ഓമ എന്ന ഫിലോമിനയ്ക്ക് ഏഴുവര്‍ഷമാണ് ശിക്ഷവിധിച്ചിരിക്കുന്നത്. പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.

sameeksha-malabarinews

കേസിലെ മറ്റു പ്രതികളായിരുന്ന പെണ്‍കുട്ടിയുടെ അമ്മ സുബൈദ, അറക്കപ്പടികര ലൈജു, വലിയവീട്ടില്‍ റിനില്‍ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.

പറവൂര്‍ പീഡനക്കേസിലെ മൂന്നാംഘട്ട വിചാരണയിലാണ് ഈ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. പ്രേസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സിപി മോഹന്‍ മേനോനും അഡീഷണല്‍ പ്രോസിക്യൂട്ടര്‍ ഇ ഐ അബ്രഹാമും ആണ്് ഹാജരായത്. പ്രതികള്‍ക്ക് രണ്ടരലക്ഷത്തോളം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഈ തുകയില്‍ രണ്ട് ലക്ഷത്തോളം രൂപ ഇപ്പോള്‍ കാക്കനാട് ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ലൈംഗിക അതിക്രമങ്ങള്‍ക്ക് കഠിനമായ ശിക്ഷ നല്‍കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നതെന്ന് കോടതി വിധി പറയുമ്പോള്‍ വ്യക്തമാക്കി.

2011 ലാണ് സംഭവം നടക്കുന്നത്. പ്രായപൂര്‍ത്തിയാക്കാത്ത തന്റെ മകളെ സൂധീര്‍ പെരുമ്പാവൂരിലുള്ള വെങ്ങോലിയില്‍ പ്രതികള്‍ക്ക് എത്തിച്ച് കൊടുത്തുവെന്നും അവര്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്നുമാണ് കേസ്. പ്രതികള്‍ക്ക് ക്രൈംബ്രാഞ്ചാണ് കുറ്റപത്രം നല്‍കിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!