പറവൂര്‍ പീഡനം; പിതാവും സിനിമാ നിര്‍മ്മാതാവുമടക്കം 4 പേര്‍കുറ്റക്കാര്‍

കൊച്ചി: പറവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട രണ്ടാമത്തെ കുറ്റപത്രത്തില്‍ നാലുപേര്‍ കുറ്റക്കാര്‍. കേസിലെ ഒന്നാം പ്രതിയും പെണ്‍കുട്ടിയുടെ പിതാവുമായ സുധീര്‍, മൂന്നാം പ്രതിയും സിനിമാ നിര്‍മ്മാതാവുമായ ജനതാ വിജയന്‍, നാലാം പ്രതി ഉണ്ണികൃഷ്ണന്‍, അഞ്ചാം പ്രതി സോബി സുഗുണുന്‍ എന്നിവരെയാണ് കുറ്റക്കാരായി പ്രത്യേക കോടതി കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ അമ്മ സുബൈദ, കേസിലെ ആറാം പ്രതിയായ ബിജു എന്നിവരെ കോടതി വെറുതെ വിട്ടു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2010 ഫെബ്രുവരിയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും വില്‍ക്കുകയും ചെയ്തു എന്ന കേസിലാണ് വിധി. ആദ്യ കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് സുധീറിന് ജീവപര്യന്തം തടവ് വിധിച്ചിരുന്നു.

പറവൂര്‍ പീഡനവുമായി ബന്ധപ്പെട്ട് 52 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

Share news
error: Content is protected !!
Scroll to Top