പറമ്പില്‍പീടിക പള്ളിയില്‍ കൂട്ടയടി 15 ഓളം പേര്‍ക്ക് പരിക്ക്

തേഞ്ഞിപ്പലം: പെരുവള്ളൂര്‍ പറമ്പില്‍പീടിക ജുമ അത്ത് പള്ളിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 15 ഓളം പേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ സുബഹി നമസ്‌കാരത്തിന് ശേഷം ഇവര്‍ തമ്മിലുണ്ടായ വാഗ്വാദം കൂട്ടയടിയില്‍ കലാശിക്കുകയായിരുന്നു.

അടിപിടിയില്‍ പരിക്കേറ്റവരെ രാമനാട്ടുകര ക്രസന്റ്, ഫറോക്ക് കോയാസ്, വെന്നിയൂര്‍ മോഡേണ്‍, തിരൂരങ്ങാടി താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എപി, ഇകെ വിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പുതുതായി രജിസ്റ്റര്‍ ചെയ്ത കമ്മിറ്റി പള്ളിയില്‍ ടൈല്‍സ് ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുടലെടുത്തത്. പോലീസ് ഇരുവിഭാഗങ്ങളുടെ പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ഥലത്ത് ശക്തമായ പോലീസ് കാവലുണ്ട്.

Share news
error: Content is protected !!
Scroll to Top