ആംബുലന്‍സ് മറിഞ്ഞ് യുവതി മരിച്ചു

പെരിന്തല്‍മണ്ണ: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ആംബുലന്‍സ് മറിഞ്ഞ് യുവതി മരിച്ചു. വഴിക്കടവ് സ്വദേശി കൊട്ടേങ്ങല്‍ ഫൈസലിന്റെ ഭാര്യ സലീനയാണ് മരിച്ചത്.

പാലക്കാട് ജില്ലയിലെ ലക്കിടിയിലേക്ക് കുടുംബസമേതം പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ജീപ്പും ബസ്സും കൂട്ടിയിടിച്ചാണ് ആദ്യം അപകടമുണ്ടായത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ സെലീനയെ പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയാണ് വീണ്ടും അപകടമുണ്ടായത്.

തൂതയ്ക്കടുത്തെ കാറല്‍മണ്ണയില്‍ വച്ചാണ് അപകടമുണ്ടായത്.

Share news
error: Content is protected !!
Scroll to Top