Section

malabari-logo-mobile

പരസ്യ പ്രസ്താവന; പിസി ജോര്‍ജ്ജിന് പാര്‍ട്ടിയുടെ വിലക്ക്

HIGHLIGHTS : കോട്ടയം: സോളാര്‍ തട്ടിപ്പ് കേസില്‍ പരസ്യ പ്രസ്താവന നടത്തിയ ചിഫ് വിപ്പ്

കോട്ടയം: സോളാര്‍ തട്ടിപ്പ് കേസില്‍ പരസ്യ പ്രസ്താവന നടത്തിയ ചിഫ് വിപ്പ് പിസി ജോര്‍ജ്ജിന് കേരള കോണ്‍ഗ്രസ് എമ്മിന്റെ താക്കീത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിവാദ പരമാര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് പി സി ജോര്‍ജ്ജിനെ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി താക്കീത് ചെയ്തത്. യുഡിഎഫിനെ ബാധിക്കുന്ന വിഷയങ്ങളില്‍ പരസ്യ പ്രസ്താവന നടത്തരുതെന്ന് കെഎം മാണി പിസി ജോര്‍ജ്ജിനോട് ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസ് എമ്മിന്റെ പാര്‍ട്ടി യോഗത്തില്‍ പിസി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനമുണ്ടായി. കേരളകോണ്‍ഗ്ര്‌സ് ഇക്കാര്യത്തില്‍ കക്ഷി ചേരേണ്ടെന്നും യോഗത്തില്‍ ധാരണയായി. തുടര്‍ന്നാണ് പിസി ജോര്‍ജ്ജിനെ വിലക്കിയത്.

sameeksha-malabarinews

എന്നാല്‍ തനിക്കെതിരായ വിലക്ക് അര്‍ധസത്യമാണെന്ന് പിസി ജോര്‍ജ്ജ് പ്രതികരിച്ചു. അതെസമയം സോളാര്‍ വിവാദങ്ങളില്‍ ഇടപെടേണ്ടെന്നാണ് പാര്‍ട്ടിയുടെ നിലപാട്. താനുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗമാണ് പരസ്യ പ്രസ്താവന വേണ്ടെന്ന് തീരുമാനിച്ചത്. ഈ സര്‍ക്കാര്‍ ഭരിക്കണോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസായി ഉണ്ടാക്കിയ പ്രതിസന്ധി അവര്‍ തന്നെ പരിഹരിക്കട്ടെയെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!