പരസ്പരം ഇഷ്ടപ്പെടുന്നവര്‍ മനസ്സും ശരീരവും പങ്കുവെക്കുന്നതില്‍ തെറ്റില്ല ; നടന്‍ ദിലീപ്

കൊച്ചി : ഇപ്പോഴും ഒരു പാട് തമാശകള്‍ പറയുന്ന പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു നടന്‍ എന്ന ഇമേജ് തന്നെയാണ് ദിലീപിന് മലയാളത്തിലെ ഏറ്റവും മികച്ച നടനെന്ന അവാര്‍ഡ് തന്നെ തേടിയെത്തിയപ്പോഴും ഈ പതിവു ശൈലിയില്‍ തന്നെയായിരുന്നു ദിലീപിന്റെ പ്രതികരണം. എന്നാല്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളെ നോക്കികാണുന്നതില്‍ ഏറെ പുരോഗമനപരമായതും ശരി എന്ന് തോന്നുന്നവ തുറന്നുപറയാനുഌ ആര്‍ജ്ജവവും ദിലീപ് കാണിക്കാറുണ്ട്.

പരസ്പകരം ഇഷ്ടപ്പെടുന്നവര്‍ മനസും ശരീരവും പങ്കുവെക്കുന്നതില്‍ തെറ്റില്ല എന്ന് ദിലീപ് തുറന്നടിച്ചിരിക്കുന്നു. കന്യക എന്ന മാസികയുടെ ഓണപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇത് പറഞ്ഞത്. മലയാളിയുടെ മനസിനെ ഗ്രസിച്ചിരിക്കുന്ന കപടസദാചാരത്തിനെതിരെയും സമൂഹത്തിലെ ആണ്‍കോയ്മക്കെതിരെയും ആഞ്ഞടിക്കുകയായിരുന്നു അഭിമുഖത്തിലുടനീളം.

‘ആണും പെണ്ണും തമ്മില്‍ സംസാരിച്ചാല്‍ പോലും മറ്റൊരര്‍ത്ഥം കല്പിക്കുന്ന പലരും ഇന്നും സമൂഹത്തിലുണ്ട്. പരസ്പരം ഇഷ്ടപ്പെടുന്നവര്‍ ഒന്നിച്ച് യാത്രചെയ്യുന്നതും സംസാരിക്കുന്നതും ഒരിക്കലും തെറ്റല്ല. രണ്ടുപേര്‍ തമ്മില്‍ സംസാരിച്ചാല്‍ അവരെ കുറ്റംപറയാനും അവരെകുറിച്ച് മോശം പറയാനും മാത്രമെ ആളുണ്ടാവു. പരസ്പരം ഇഷ്ടപ്പെട്ടാല്‍ മനസും ശരീരവും പങ്കുവെക്കുന്നതില്‍ ഒരു തെറ്റുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല’ എന്ന് തുറന്നടിക്കുന്നുണ്ട് ദിലീപ് ഈ അഭിമുഖത്തില്‍.

സ്ത്രീ പുരഷന്റെ അടിമയല്ലെന്നും സ്ത്രീക്കും പുരുഷനും അരുടെതായ വ്യക്തിത്വവും സ്വാതന്ത്ര്യവും ഉണ്ടെന്നും ഈ അഭിമുഖത്തില്‍ ദിലീപ് വ്യക്തമാക്കുന്നുണ്ട്.

സൗഹൃദങ്ങളുടെ പേരില്‍ ഏറെ ഗോസിപ്പുപഴികള്‍ മലയാള സിനിമയില്‍ കേട്ടുകൊണ്ടിരിക്കുന്നയാളാണ് ദിലീപ്.

Share news
error: Content is protected !!
Scroll to Top