Section

malabari-logo-mobile

കൂടംകുളത്ത് ജനങ്ങള്‍ കടലില്‍ സത്യാഗ്രഹം നടത്തി

HIGHLIGHTS : ന്യൂഡല്‍ഹി : കൂടംകുളം ആണവനിലയത്തില്‍ ഇന്ധനം

ന്യൂഡല്‍ഹി : കൂടംകുളം ആണവനിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നത് തുടാരാമെന്ന് സുപ്രംകോടതി. ഇന്ധനം നിറക്കാമെന്ന് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട്ടിലെ സന്നദ്ധസംഘടന നല്‍കിയ അപ്പീലിലാണ് കോടതി നിര്‍ദേശം. എന്നാല്‍ കൂടംകുളത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ മുന്നോട്ട് പോവുകയെള്ളു വെന്നും കോടതി വ്യക്തമാക്കി.

ജനങ്ങലുടെ ജീവനെകുറിച്ച് ആശങ്ക തള്ളിക്കളയാനാവില്ല. 17 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തത് എന്തുകൊണ്ടാണെന്നും സുപ്രീംകോടതി ആരാഞ്ഞു.

sameeksha-malabarinews

ഇവിടെ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് ആണവനിലയത്തിന് അനുമതി നല്‍കിയതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തിലുണ്ടായ അപകടത്തില്‍ നിന്നും രാജ്യം പാഠം പഠിക്കണമെന്നും അദേഹം വാദിച്ചു.

അതെ സമയം കൂടംകുളത്ത് സമരസമിതിയുടെ നേതൃത്വത്തില്‍ സമരക്കാര്‍ കടലിലിറങ്ങി സമരം ആരംഭിച്ചു. ആണവനിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നത് നിറുത്തി വെയ്ക്കണമെന്നും പ്രദേശത്ത് നിന്നും പോലീസിനെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരക്കാര്‍ കടലില്‍ കഴുത്തറ്റം വെളളത്തില്‍ ഇറങ്ങി സമരം നടത്തുന്നത്. ആയിരക്കണക്കിന് ആളുകള്‍ സമരത്തില്‍ അണിനിരന്നിട്ടുണ്ട്.

വെകിട്ട് അഞ്ച് വരെയാണ് സമരം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!