Section

malabari-logo-mobile

പരപ്പനങ്ങാടി റെയില്‍വേ മേല്‍പാലം അപകാത തീര്‍ക്കാന്‍ നടപടി

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വേ

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണത്തിലെ അപാകതകള്‍ തീര്‍ക്കാനുള്ള നടപടികളുമായി ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഇതിന്റെ ഭാഗമായി ആര്‍ബിസിസി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.

അസി.ജനറല്‍ മാനേജര്‍ തങ്കപ്പന്‍, മാനേജര്‍ നൗഫല്‍, പിഡബ്ല്യുഡി എഇ അഷറഫ് എന്നിവരാണ് പരിശോധന നടത്തിയത്. മേല്‍പാലം പരപ്പനങ്ങാടി കടലുണ്ടി ഭാഗത്ത് ഇറങ്ങുന്ന ഭാഗത്താണ് അപാകതയുണ്ടായിരുന്നത്. ഇത് ആദ്യമായി മലബാറി ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ കുത്തനെയുള്ള ഇറക്കമായതും വാഹനങ്ങള്‍ തിരിഞ്ഞിറങ്ങാനുമുള്ള സൗകര്യമില്ലാത്തതുമായിരുന്നു ്അപാകത. ഇതിനു പുറമെ കൈവരിമാറ്റി വഴിസ്ഥാപിച്ചതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനെതിരെ സിപിഎം ബ്രിഡ്ജസ് കോര്‍പ്പറേഷന് പരാതി നല്‍കുകയും സമരം നടത്തുകയും ചെയ്തിരുന്നു.

sameeksha-malabarinews

അപാകത തീര്‍്ക്കാന്‍ ജങ്ഷനിനടുത്ത് 200 മീറ്റര്‍ നീളത്തില്‍ റോഡ് മൂന്നരയടി ഉയര്‍ത്താനും. തെക്ക് ഭാഗത്ത് കുറച്ച് സ്ഥലമേറ്റെടുത്ത് പാലത്തിന്റെ ഈ ഭാഗത്ത് വീതികൂട്ടാനുമാണ് സ്ഥലം സന്ദര്‍ശിച്ച വിഗ്ദ്ധരുടെ നിര്‍ദേശം. ഇൗ നിര്‍ദേശം പൊതുമരാമത്ത് വകുപ്പിന് കൈമാറും

ആശങ്കകള്‍ ബാക്കിയാക്കി പരപ്പനങ്ങാടി മേല്‍പാലം പണി മുന്നോട്ട്

 

റെയില്‍വേ ഓവര്‍ബ്രിഡ്ജ് അനുമതില്ലാത്ത വഴി സിപിഐഎം അടച്ചുകെട്ടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!