പരപ്പനങ്ങാടിയില്‍ അര്‍ദ്ധരാത്രിയില്‍ മണല്‍ ലോറി വീട്ടുവളപ്പിലേക്ക് പാഞ്ഞുകയറി

അപകടത്തില്‍ പെട്ടത് അനധികൃത മണല്‍മാഫിയ ലോറികള്‍

പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തരിക്കല്‍ മണല്‍ലോറികള്‍ കൂട്ടിയിടിച്ച് അതിലൊരണ്ണം വീട്ടുവളപ്പിലേക്ക് പാഞ്ഞുകയറി. ഇന്ന് പൂലര്‍ച്ചെ മൂന്ന് മണിയോടെ പുത്തരിക്കല്‍ സ്റ്റേഡിയത്തിന് സമീപത്തുള്ള പുളിയേരി ഗംഗാധരന്‍മാസ്റ്ററുടെ വീ്ട്ടുവളപ്പിലേക്കാണ് അനധികൃത പൂഴികടത്തുന്ന മണല്‍ ലോറി പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തില്‍ വീടിന്റെ ഗേറ്റും മതിലും പൂര്‍ണ്ണമായും തകര്‍ന്നു

അപകടത്തില്‍ ലോറി ഡ്രൈവറായ പാലത്തിങ്ങല്‍ സ്വദേശിക്കും രണ്ട് സഹായികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരു ലോറികളും ലൈറ്റിടാതെ വന്നതാണ് അപകടകാരണമെന്ന് കരുതുന്നു. അപകടത്തി്ല്‍ പെട്ട് ലോറികളിലൊന്ന് സംഭവും നടന്നയുടന്‍ ഇവിടെനിന്നും കടത്തികളഞ്ഞു. മണല്‍ലോറികള്‍ക്ക് എസ്‌കോര്‍ട്ട് വന്നവരാണ് അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

അപകടം നടന്ന വിവരം വീട്ടുടമ അറിയച്ചെങ്ങിലും പോലീസെത്താഞ്ഞതാണ് അപകടത്തില്‍ പെട്ട രണ്ടാമത്തെ മണല്‍ലോറി രക്ഷപ്പെടാന്‍ കാരണമെന്നാണ് സുചന.

 

Share news
error: Content is protected !!
Scroll to Top