Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ പട്ടാപകല്‍ ജ്വല്ലറിയില്‍ കവര്‍ച്ച

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ പട്ടാപകല്‍ ജ്വല്ലറിയില്‍ കവര്‍ച്ച.

പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ പട്ടാപകല്‍ ജ്വല്ലറിയില്‍ കവര്‍ച്ച. പയനിങല്‍ ജംഗ്ഷനിലെ അച്ചുട്ടിസണ്‍സ് ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ഇന്നുച്ചയ്ക്ക 1.30 നാണ് സംഭവം. ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തിയ ആള്‍ കടയുടമ സ്വര്‍ണം കാണിച്ചുകൊടക്കുന്നതിനിടെ ആ സ്വര്‍ണം എടുത്ത് പുറത്തേക്കോടി. പുറത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് കാത്തുനിന്നിരുന്ന ആളുടെ പിറകില്‍ കയറി സിനിമാസ്‌റ്റെലില്‍ കോഴിക്കോട് റോഡിലൂടെ ബൈക്കോടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കറുപ്പ് നിറത്തിലുള്ള യമഹ FZ16 ബൈക്കിനെ നാട്ടുകാര്‍ പിന്‍തുടര്‍ന്നെങ്കിലും ഇവര്‍ക്കനേരെ മോഷ്ടാക്കള്‍  മുളകുപൊടി എറിഞ്ഞു. പ്രതികളെ അയ്യപ്പന്‍കാവ് വരെ പിന്‍തുടര്‍ന്നെങ്കിലും പിടികൂടാനായില്ല.

ഏകദേശം പതിനഞ്ചോളം പവന്‍ വരുന്ന ആഭരണങ്ങളാണ് മോഷ്ടാവ് കൈക്കലാക്കിയിരിക്കുന്നത്. ഏകദേശം മൂന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

sameeksha-malabarinews

കറുത്ത ചെക്ക്ഷര്‍ട്ടും കറുത്തതൊപ്പിയു ധരിച്ച താടിയില്‍ ചതവുള്ള ഏകേദശം 35 വയസ് പ്രായം തോന്നിക്കുന്ന ആളാണ് മോഷണം നടത്തിയത്. ഇയാള്‍ മലപ്പുറം ശൈലിയിലുള്ള ഭാഷയാണ് സംസാരിച്ചിരുന്നത് കടയുടമ രാംദാസ് പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭൂരിഭാഗം ആളുകളും പള്ളിയില്‍ പോകുന്ന സമയമായതിനാല്‍ ടൗണില്‍ പൊതുവേ ആളുകള്‍ കുറവായിരുന്നു. അതിനാലാകാം മോഷ്ടാക്കള്‍ തന്ത്രപൂര്‍വ്വം ഈ സമയം തിരഞ്ഞെടുത്തത്.

പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. താനൂര്‍ സിഐ സന്തോഷ് സ്ഥലം സന്ദര്‍ശിച്ചു. അന്വേഷണം ഊര്‍ജിതമാക്കുമെന്ന് അറിയിച്ചു.
വൈകീട്ട് 4 മണിയോടെ തിരൂര്‍ ഡിവൈഎസ്പി സലീമും വിരലടയാള വിദഗ്ധന്‍ ഫ്രാന്‍സിസ് ചാക്കോയും അടങ്ങിയ പോലീസ് സംഘം സംഭവസ്ഥലത്തെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!