Section

malabari-logo-mobile

പയ്യോളി ഫ്‌ളക്‌സ് രഹിത പഞ്ചായത്താവുന്നു

HIGHLIGHTS : പയ്യോളി ഗ്രാമപഞ്ചായത്ത് ഫ്‌ളക്‌സ് രഹിത പഞ്ചായത്താവുന്നു

പയ്യോളി:  പയ്യോളി ഗ്രാമപഞ്ചായത്ത് ഫ്‌ളക്‌സ് രഹിത പഞ്ചായത്താവുന്നു. പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും ക്ലബ്ബുകളുടെയും പോലീസിന്റെയും സഹകരണത്തോടെയാണ് പഞ്ചായത്തിനെ ഫ്‌ളക്‌സ് മുക്തമാക്കിയത്. ഫ്‌ളക്‌സുകള്‍ ഉപയോഗിക്കുന്ന സംഘടനകള്‍ പരിപാടിയുടെ രണ്ട് ദിവസം മുമ്പ്മാത്രം അവ സ്ഥാപിക്കുകയും പരിപാടി കഴിഞ്ഞയുടനെ എടുത്ത് മാറ്റുകയും ചെയ്യുക എന്ന നിര്‍ദ്ദേശത്തോടെയാണ് ഫ്‌ളക്‌സ് ഫ്രീ പഞ്ചായത്ത് ക്യാമ്പയിന് തുടക്കമിട്ടത്.

രണ്ടാം ഘട്ടത്തില്‍ ഫ്‌ളക്‌സുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കുകയും പകരം തുണിയില്‍ നിര്‍മ്മിച്ച ബാനറുകള്‍ ഉപയോഗിക്കാനും തീരുമാനിച്ചു. ഇപ്പോള്‍ പഞ്ചായത്തില്‍ ഏത് സംഘടനകള്‍ ഫ്‌ളക്‌സ് സ്ഥാപിച്ചാലും യാതൊരു മുന്നറിയിപ്പുമില്ലാതെ പോലീസിന്റെ സഹകരണത്തോടെ എടുത്തുമാറ്റാവുന്ന അവസ്ഥയുണ്ടായിരിക്കയാണ്.

sameeksha-malabarinews

ജനങ്ങളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും ക്ലബുകളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ആരംഭിച്ച പരിപാടി വിജയകരമായി നടപ്പിലാക്കികൊണ്ടിരിക്കുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി സിന്ധു പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!