പഞ്ചായത്ത് വകുപ്പിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക – ജീവനക്കാര്‍ പ്രകടനം നടത്തി

മലപ്പുറം: പഞ്ചായത്ത് വകുപ്പില്‍ പൊതുസ്ഥലംമാറ്റ ഉത്തരവ് ഉടന്‍ ഇറക്കുക, ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്ത പഞ്ചായത്തുകളില്‍ ശമ്പളം ലഭിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുക, ഹോണറേറിയം ജീവനക്കാരില്‍ സ്ഥിരപ്പെടുത്താന്‍ ബാക്കിയുള്ള 57 ജീവനക്കാരെകൂടി സ്ഥിരപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തി മലപ്പുറത്ത് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിനു മുന്നില്‍ പ്രകടനവും, വിശദീകരണവും നടത്തി. പ്രകടനത്തിന് എം.സി.മോഹനന്‍, പ്രമോജ്, മുനീറ, പ്രദീപ്, സത്യഭാമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കെ. രവീന്ദ്രന്‍, രവീന്ദ്രനാഥ് തുടങ്ങിവയര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top