നെഹ്റു ട്രോഫി മാധ്യമ അവാര്‍ഡ് ഏര്‍പ്പെടുത്തി

വജ്രജൂബിലി നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗമായി നെഹ്റു ട്രോഫി മാധ്യമ അവാര്‍ഡ് എന്ന പേരില്‍ എന്‍.ടി.ബി.ആര്‍. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തോടെ പുരസ്കാരം ഏര്‍പ്പെടുത്തിയതായി കേന്ദ്ര ഊര്‍ജസഹമന്ത്രി കെ.സി. വേണുഗോപാല്‍ വെളിപ്പെടുത്തി. നെഹ്റു ട്രോഫി ജലോത്സവവുമായി ബന്ധപ്പെട്ടു മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ തയ്യാറാക്കുന്ന മികച്ച റിപ്പോര്‍ട്ടര്‍മാര്‍ (അച്ചടി/ദൃശ്യമാധ്യമങ്ങള്‍), മികച്ച ഫോട്ടോഗ്രാഫര്‍, കാമറാമാന്‍ എന്നിവര്‍ക്കായാണു നാല് അവാര്‍ഡ് ഏര്‍പ്പെടുത്തുക. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്് പുരസ്കാരം. എന്‍ട്രികള്‍ ക്ഷണിച്ചുകൊണ്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പത്രക്കുറിപ്പ് നല്‍കും. പ്രശസ്ത മാധ്യമ പ്രവര്‍ത്തകരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുകയെന്ന് ജില്ലാ കളക്ടര്‍ പി. വേണുഗോപാല്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top