Section

malabari-logo-mobile

നിലവിളക്ക് വിവാദം; ഫസല്‍ ഗഫൂറിനെതിരെ മുസ്ലിംസംഘടനകള്‍.

HIGHLIGHTS : ലപ്പുറം : കേരളത്തിലെ മുസ്ലീങ്ങള്‍ക്ക് ഓണമാഘോഷിക്കുന്നതിലും, നിലവിളക്ക്

മലപ്പുറം : കേരളത്തിലെ മുസ്ലീങ്ങള്‍ക്ക് ഓണമാഘോഷിക്കുന്നതിലും, നിലവിളക്ക് കൊളുത്തുന്നതിലും തെറ്റില്ലെന്ന് അഭിപ്രായപ്പെട്ട് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം സംഘടനകള്‍ രംഗത്ത്.

ഹിന്ദുക്കളും മുസ്ലീങ്ങളും ഐക്യത്തില്‍ കഴിയുന്ന കേരളത്തില്‍ ഓണവും വിളക്കും ഉപയോഗപ്പെടുത്തി അകല്‍ച്ചയുണ്ടാക്കാനുള്ള നീക്കം വിലപ്പോകില്ലെന്ന് എസ്‌വൈഎസ് സംസ്ഥാനകമ്മിറ്റി.

sameeksha-malabarinews

ഓണം മഹാബലിയെന്ന നാടുവാഴിയുടെ ഓര്‍മപുതുക്കലാണ്. ഒണത്തിന്റെ ഐതിഹ്യകഥകളുംവാമനനും മതവിഷയങ്ങളാണ്. ആ മത വിഭാഗങ്ങള്‍ക്ക് അവ ആഘോഷിക്കാം. അതുപോലെ ഐശ്വര്യത്തിനുവേണ്ടിയാണ് നിലവിളക്ക് തെളിയിക്കുന്നത്. ഇവ മറ്റു മത വിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കാനാവുന്നതല്ല.

മുസ്ലീങ്ങള്‍ക്ക് വിശ്വാസം, കര്‍മ്മം,ആചാരം തുടങ്ങിയവയിലെല്ലാം വേറിട്ട രീതികളുണ്ട്. എല്ലാ മതങ്ങള്‍ക്കും അവരുടേതായ ചടങ്ങുകള്‍ ഉണ്ട്. എല്ലാ വിശ്വാസികളേയും അംഗീകരിക്കുന്നതാണ് ഇസ്ലാമിന്റെ രീതി എന്നാല്‍ അവ സ്വീകരിക്കുന്നതല്ലെന്നും എസ്‌വൈസഎസ് ഭാരവാഹികള്‍ വ്യക്തമാക്കി.

എംഇഎസ്സിന് മുസ്ലിംസമുദായത്തിന്റെ കാര്യങ്ങള്‍ പറയാന്‍ അര്‍ഹതയല്ലെന്ന് എംഎസ്എസ് യൂത്ത് ഭാരവാഹികള്‍ അവകാശപ്പെട്ടു. വന്ന വഴിയിലേക്ക് തിരിഞ്ഞു നോക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

മുസ്ലീങ്ങള്‍ക്ക് നിലവിളക്കും കൊളുത്താം ഓണവും ആഘോഷിക്കാം; ഡോ. ഫസല്‍ ഗഫൂര്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!