സദാചാര പോലീസിങ്ങിനെക്കുറിച്ച് സിനിമാ പ്രദര്‍ശനം.

മഞ്ചേരി : സദാചാര പോലീസിങ്ങുമായി ബന്ധപ്പെട്ട് മൊണ്ടാഷ് മൂവി ക്ലബ് സിനിമാ പ്രദര്‍ശനവും പ്രഭാഷണവും സംഘടിപ്പിക്കുന്നു. 24 ന് വൈകീട്ട് 6 മണിക്ക് കച്ചേരിപ്പടി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. മകച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജിപി രാമചന്ദ്രനെ ചടങ്ങില്‍ ആദരിക്കും.

‘കേരളം എന്ന സദാചാര തടവറ’ എന്ന വിഷയത്തില്‍ അദേഹം കപ്രഭാഷണം നടത്തും. ‘സൈന്‍സ്’ ദേശീയ മേളയില്‍ പുരസ്‌കാരം നേടിയ ഡോക്യുമെന്റ്‌റികളും ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

Share news
error: Content is protected !!
Scroll to Top