ദില്ലി: സംസ്ഥാനത്തെ നിലവാരമില്ലാത്ത ബാറുകള്‍ക്കെതിരെ നടപടി വേണമെന്ന് സുപ്രീം കോടതി ആവശ്യപെട്ടു. നിലവാരമില്ലെന്ന് സിഎജി കണ്ടെത്തിയ 418 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ നടപടിയാണ് പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി ആവശ്യപെട്ടത്.
കേരളത്തിലെ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ നല്‍കിയ ഹരജിയിലെ വാദത്തിനിടയിലാണ് സുപ്രീം കോടതി ഈ പ്രധാനപ്പെട്ട പരാമര്‍ശം നടത്തിയിരിക്കുന്നത്.
കേരളത്തില്‍ പല ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് അനുവദിച്ചത് നിയമവിരുദ്ധമായിട്ടാണെന്ന് സിഎജി കണ്ടെത്തിയിരുന്നു. നിലവാരമില്ലാത്ത നിരവധി ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കി വരികയാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിയരുന്നു.
കഴിഞ്ഞ ദിവസം ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചത് സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു




