Section

malabari-logo-mobile

നിയമസഭാ തെരഞ്ഞെടുപ്പ്‌: മൊബൈല്‍ എക്‌സിബിഷന്‍ പര്യടനം ശനിയാഴ്‌ച മുതല്‍ ജില്ലയില്‍

HIGHLIGHTS : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഇന്‍ഫര്‍മേഷന്‍ - പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന മൊബൈല്‍ എക്‌സിബിഷന്‍ പര്യടനം മെയ...

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഇന്‍ഫര്‍മേഷന്‍ – പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന മൊബൈല്‍ എക്‌സിബിഷന്‍ പര്യടനം മെയ്‌ ഏഴ്‌ രാവിലെ 10 ന്‌ പുളിക്കലില്‍ ടൗണില്‍ നിന്നും തുടങ്ങും. വോട്ടര്‍മാരെ ബോധവത്‌ക്കരിക്കുന്നതിനും വോട്ടിന്റെ പ്രാധാന്യം ജനങ്ങളിലേയ്‌ക്കെത്തിക്കുന്നതിനുമായി തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ്‌ വകുപ്പിന്റെ പ്രചാരണ വാഹനങ്ങള്‍ ഉപയോഗിച്ച്‌ മൊബൈല്‍ എക്‌സിബിഷന്‍ നടത്തുന്നത്‌. തുടര്‍ന്ന്‌ കൊണ്ടോട്ടി ബസ്‌ സ്റ്റാന്‍ഡ്‌ പരിസരം, മൊറയൂര്‍ ടൗണ്‍, നഗരസഭാ ബസ്‌ സ്റ്റാന്‍ഡ്‌ കോട്ടപ്പടി, മലപ്പുറം കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്റ്റാന്‍ഡ്‌ എന്നിവിടങ്ങളിലും വാഹനം പ്രദര്‍ശനം നടത്തും.
എട്ടിന്‌ രാവിലെ 10 ന്‌ വേങ്ങര ബസ്‌ സ്റ്റാന്‍ഡ്‌ പരിസരത്ത്‌ നിന്നും തുടങ്ങി കുന്നുംപുറം ജങ്‌ഷന്‍, കിഴിശ്ശേരി ടൗണ്‍, കാവനൂര്‍ സ്‌കൂള്‍പടി, എടവണ്ണ ബസ്‌ സ്റ്റാന്‍ഡ്‌ പരിസരം എന്നിവിടങ്ങളിലും എക്‌സിബിഷന്‍ വാഹനം എത്തും.
മൂന്നാം ദിവസമായ ഒന്‍പതിന്‌ രാവിലെ 10 ന്‌ നിലമ്പൂര്‍ റസ്റ്റ്‌ ഹൗസ്‌ പരിസരത്ത്‌ നിന്നാരംഭിച്ച്‌ മമ്പാട്‌ ടൗണ്‍, തിരുവാലി ടൗണ്‍, വണ്ടൂര്‍ മണലിമ്മല്‍ ബസ്‌ സ്റ്റാന്‍ഡ്‌ പരിസരം, മഞ്ചേരി പുതിയ ബസ്‌ സ്റ്റാന്‍ഡ്‌ പരിസരം എന്നിവിടങ്ങളിലാണ്‌ എക്‌സിബിഷന്‍ വാഹനം എത്തുക.
10 ന്‌ രാവിലെ 10 ന്‌ പെരിന്തല്‍മണ്ണ കെ.എസ്‌. ആര്‍.ടി. സി ബസ്‌ സ്റ്റാന്‍ഡ്‌ പരിസരത്ത്‌ തുടങ്ങി കോട്ടക്കല്‍ ആര്യ വൈദ്യശാലാ പരിസരം, വളാഞ്ചേരി ബസ്‌ സ്റ്റാന്‍ഡ്‌ പരിസരം, എടപ്പാള്‍ ടൗണ്‍, പൊന്നാനി-ചമ്രവട്ടം ഹൈവേ എന്നിവിടങ്ങളിലും 11 ന്‌ രാവിലെ 10 ന്‌ തിരൂര്‍ ബസ്‌ സ്റ്റാന്‍ഡ്‌ പരിസരത്ത്‌ നിന്നാരംഭിച്ച്‌ താനൂര്‍ ബസ്‌ സ്റ്റാന്‍ഡ്‌ പരിസരം, പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന്‍ പരിസരം, താഴെ ചേളാരി ജങ്‌ഷന്‍, യൂനിവേസിറ്റി പരിസരം എന്നിവിടങ്ങളിലും വാഹനം പ്രദര്‍ശനം നടത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!