Section

malabari-logo-mobile

കാലിക്കറ്റ്‌ സര്‍വകലാശാല വാര്‍ത്തകള്‍

HIGHLIGHTS : ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഗമം ഏഴ്‌, എട്ട്‌ തിയതികളില്‍ സര്‍വകലാശാലയില്‍ കാലിക്കറ്റ്‌ സര്‍വകലാശാലാ സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്...

ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഗമം
ഏഴ്‌, എട്ട്‌ തിയതികളില്‍ സര്‍വകലാശാലയില്‍
കാലിക്കറ്റ്‌ സര്‍വകലാശാലാ സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മെയ്‌ ഏഴ്‌, എട്ട്‌ തിയതികളില്‍ ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്കായി ദ്വിദിന സംഗമം സര്‍വകലാശാലാ കാമ്പസില്‍ വെച്ച്‌ നടത്തും. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ മലപ്പുറം ജില്ല �പരിവാര്‍ കേരള�-യുടെയും സി.ഡി.എം.ആര്‍.പിയുടെയും സഹകരണത്തോടെയാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സമഗ്രമായ ശാക്തീകരണം ലക്ഷ്യമാക്കി ശില്‍പശാല, ബോധവല്‍ക്കരണം, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി സോഷ്യല്‍ സ്‌കില്‍ ശില്‍പശാല എന്നിവയും ഇതിന്റെ ഭാഗമായി നടത്തും. പരിപാടിയില്‍ ഭിന്നശേഷിക്കാരായ 200 കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കും. പി.ആര്‍ 742/2016
പരീക്ഷാ അപേക്ഷ
കാലിക്കറ്റ്‌ സര്‍വകലാശാല ഒന്ന്‌, രണ്ട്‌, മൂന്ന്‌ സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ്‌ ആന്റ്‌ കളിനറി സയന്‍സ്‌/കാറ്ററിംഗ്‌ സയന്‍സ്‌ പരീക്ഷകള്‍ക്ക്‌ പിഴകൂടാതെ മെയ്‌ ഒമ്പത്‌ മുതല്‍ 17 വരെയും 150 രൂപ പിഴയോടെ മെയ്‌ 20 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പി.ആര്‍ 743/2016
കാലിക്കറ്റ്‌ സര്‍വകലാശാല ഒന്ന്‌, മൂന്ന്‌ സെമസ്റ്റര്‍ ബി.ഐ.ഡി പരീക്ഷകള്‍ക്ക്‌ പിഴകൂടാതെ മെയ്‌ ഒമ്പത്‌ മുതല്‍ 17 വരെയും 150 രൂപ പിഴയോടെ മെയ്‌ 20 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്‌, ചലാന്‍ സഹിതം ജോയിന്റ്‌ കണ്‍ട്രോളര്‍ ഓഫ്‌ എക്‌സാമിനേഷന്‍സ്‌-എട്ട്‌, എക്‌സാം ഡിസ്റ്റന്‍സ്‌ എഡ്യുക്കേഷന്‍, യൂണിവേഴ്‌സിറ്റി ഓഫ്‌ കാലിക്കറ്റ്‌, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ ലഭിക്കണം. പി.ആര്‍ 744/2016
ഒന്നാം സെമസ്റ്റര്‍ യു.ജി പുനര്‍മൂല്യനിര്‍ണയ അപേക്ഷ
കാലിക്കറ്റ്‌ സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.എ/ബി.എസ്‌.ഡബ്ല്യൂ/ബി.വി.സി/ബി.ടി.ടി.എം/ബി.എ അഫ്‌സല്‍-ഉല്‍-ഉലമ (സിയുസിബിസിഎസ്‌എസ്‌) നവംബര്‍ 2014 റഗുലര്‍ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന്‌ അപേക്ഷ ചലാന്‍ സഹിതം സ്വീകരിക്കുന്ന അവസാന തിയതി മെയ്‌ 16. പി.ആര്‍ 745/2016
എം.സി.എ പരീക്ഷ
കാലിക്കറ്റ്‌ സര്‍വകലാശാല എം.സി.എ ഒന്നാം സെമസ്റ്റര്‍ (2010 പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷ മെയ്‌ 27-ന്‌ ആരംഭിക്കും. പി.ആര്‍ 746/2016

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!