നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കാം.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കുമുള്ള പ്രവേശന പരീക്ഷ ഏപ്രില്‍ 15 ന് യു.പി.എസ്.സി. നടത്തും.

ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ ആര്‍മി (195 ഒഴിവ്) വിഭാഗങ്ങളിലേക്കും നേവല്‍ അക്കാദമിയുടെ പ്ലസ്ടു എന്‍ട്രി സ്‌കീമിലേക്കു(35 ഒഴിവ്)മുള്ള പ്രവേശനം.
അപേക്ഷകര്‍ മാത്തമാറ്റിക്‌സും ഫിസിക്‌സും പഠിച്ച് പ്ലസ്ടു പാസാകണം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അവിവാഹിതരായ യുവാക്കളായിരിക്കണം.

1994 ജനുവരി രിനും 1996 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരാകണം വിജ്ഞാപനത്തില്‍ പറയുന്ന ശാരീരിക യോഗ്യത ഉള്ളവരും ആയിരിക്കണം.

വികലാംഗര്‍ അപേക്ഷിക്കേണ്ടതില്ല.
ശാരീരിക യോഗ്യത : കുറഞ്ഞ ഉയരം 157.5 സെമി.
എയര്‍ഫോഴ്‌സില്‍ 162.5 സെ.മി.
ലക്ഷദ്വീപുകാര്‍ക്ക് 2 സെ.മി. ഇളവുണ്ട്. നെഞ്ചളവ് 81 സെ.മി., 5 സെ.മി. വികസിപ്പിക്കാനാകണം. www.upsconline.nic.in വെബ്‌സൈറ്റിലൂടെ ജനുവരി 30 ന് മുമ്പ് അപേക്ഷിക്കാം. അപേക്ഷ ഫീസ് 50 രൂപ എസ്.ബി.ഐ. ശാഖയില്‍ അടക്കാം. അപേക്ഷ ഫീസ് 50 രൂപ. എസ്.സി/എസ്.ടി. വിഭാഗത്തിന് ഫീസില്ല.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top