HIGHLIGHTS : കോഴിക്കോട്: നാദാപുരത്ത് അരൂരിൽ പൊലീസ് വാഹനത്തിന് നേരെ ബോംബേറ്. വാഹനത്തിെൻറ ചില്ല് തകർന്നെങ്കിലും ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം രാത്രി...
കോഴിക്കോട്: നാദാപുരത്ത് അരൂരിൽ പൊലീസ് വാഹനത്തിന് നേരെ ബോംബേറ്. വാഹനത്തിെൻറ ചില്ല് തകർന്നെങ്കിലും ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പെട്രോളിങ്ങിനെത്തിയ പൊലീസ് വാഹനത്തിന് നേർക്ക് അരൂർ ടൗണിലെ ഒരു പറമ്പിൽനിന്നുമാണ് ബോംബേറുണ്ടായത്. സമീപകാലത്ത്മേഖലയിൽ നിരവധി സംഘർഷങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് പൊലീസ് നിരന്തരമായ പെട്രോളിങ് നടത്തുന്നത്.