നാട്ടുകാര്‍ പിടികൂടിയ മണല്‍ പോലീസ് വിട്ടു നല്‍കി.

വള്ളിക്കുന്ന് :കാര്യാട് കടവില്‍ നിന്നും വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ നാട്ടുകാര്‍ പിടികൂടിയ അനധികൃത മണല്‍ പോലീസ് വിട്ടു നല്‍കി. നാട്ടുകാര്‍ പിടികൂടി പോലീസ്‌റ്റേഷനിലേല്‍പ്പിച്ച മണല്‍ ലോറിയാണ് പാസ്സുള്ളതാണെന്നു പറഞ്ഞ് പോലീസ് വിട്ടു നല്‍കിയത്.

പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറും ഇടപെട്ട് പാസ്സുള്ള മണലാണെന്നു പറഞ്ഞതിനാലാണ് ലോറി വിട്ടു നല്‍കിയതെന്നാണ് പോലീസിന്റെ ഭാഷ്യം.

രാത്രിയില്‍ മണല്‍ പാസ്സ് അനുവദിക്കുന്നില്ലെന്നും ഇത് അനധികൃത മണലാണെന്നും പോലീസ് കേസെടുക്കണമെന്നും പ്രതിപക്ഷ അംഗം പട്ടേല്‍ ബാബുരാജ് ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top