Section

malabari-logo-mobile

സമരത്തെ മറയാക്കി ഉള്ളണത്ത് പാടം നികത്തുന്നു.

HIGHLIGHTS : പരപ്പനങ്ങാടി: സര്‍ക്കാര്‍ജീവനക്കാരുടെ

പരപ്പനങ്ങാടി: സര്‍ക്കാര്‍ജീവനക്കാരുടെ സമരത്തിന്റെ മറവില്‍ ഉള്ളണം മുണ്ടിയന്‍ കാവ് താഴെ ഭാഗം പള്ളി്ത്താഴം പാടം പറമ്പാക്കി മാറ്റുന്നു.

സമരത്തെ തുടര്‍ന്ന് കൃഷിഓഫീസ്, വില്ലേജ്, താലൂക്കോഫീസുകളില്‍ ജീവനക്കാരില്ലാത്ത അവസ്ഥ മുതലെടുത്ത് വെള്ളിയാഴ്ച ജെസിബി ഉപയോഗിച്ചാണ് പാടം നികത്തല്‍ നടത്തിയത്. മുമ്പും പല ഘട്ടങ്ങളിലായി പതിനഞ്ചേക്കര്‍ ഉണ്ടായിരുന്ന പള്ളിത്താഴം പാടശേഖരത്തിലെ എട്ടേക്കറോളം കൃഷിയിടം പറമ്പാക്കി മാറ്റിയെന്ന് പള്ളിത്താഴം പാടശേഖര കമ്മിറ്റി് ആരോപിച്ചു.

sameeksha-malabarinews

ഒരുമാസം മുമ്പു വരെ പുഞ്ചകൃഷി ചെയ്ത പാടമാണ് ഇന്നലെ ജെസിബി ഉപയോഗിച്ച് ഏരുണ്ടാക്കി തെങ്ങിന്‍ തൈകള്‍ നട്ട് പറമ്പാക്കാന്‍ ശ്രമിച്ചിരിക്കുന്നത്.

ആദ്യകാലങ്ങളില്‍ സ്ഥലവാസികള്‍ ഇതിനെ എതിര്‍ത്തിരുന്നില്ലെങ്കിലും കഴിഞ്ഞ മഴക്കാലത്ത് മഴകുറഞ്ഞിട്ടുകൂടി വീടുകളിലേക്ക് വെള്ളം കയറിയതോടെയാണ് നാട്ടുകാര്‍ ഇതിന്റെ ഭവിഷ്യത്ത് മനസിലാക്കിയത്. അന്ന് 40 ഓളം വീടുകളിലേക്കാണ് വെള്ളം കയറിയത്. റവന്യു അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നിസംഗമായ നിലപാടാണ് അവര്‍ സ്വീകരിച്ചതെന്നും ഇനിയും അധികൃതര്‍ പാടം തൂര്‍ക്കുന്നതിന് അനുകൂലമായ നിലപാടാണ് കൈകൊള്ളുന്നതെങ്കില്‍ ഈ പ്രവൃത്തി തടയുമെന്നും താലൂക്കോഫീസിലേക്ക്് മാര്‍ച്ച് നടത്തുമെന്നും സംരക്ഷണ സമിതി മുന്നറിയിപ്പുനല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!