സച്ചിന്റെ മകന്‍ അര്‍ജ്ജുന്‍ അച്ഛന്റെ വഴിയില്‍

മുംബൈ : അച്ഛന്റെ വഴിയില്‍ മകനും. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ടെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജ്ജുന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയമാകുമോ? 
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ആഹ്ലാദം പകര്‍ന്നു കൊണ്ട് അര്‍ജുന്‍ എത്തുന്നു.മുംബൈ അണ്ടര്‍ 14 ടീമിനു വേണ്ടി ബാറ്റു ചെയ്യാന്‍. .ബിസിസിഐ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ അഹമ്മദാബാദിലാണ് അര്‍ജ്ജുന്‍ ഇറങ്ങുക. ജനുവരി 20മുതല്‍ ഫെബ്രവരി ഒന്നു വരെയാണ് മത്സരം നടക്കുക.

ഒരു സാധാരണ ടീമംഗത്തെ പോലെ കളിക്കാനാണ് സച്ചിന്‍ മകനു നല്‍കിയ ഉപദേശം.. സാധാരണ ഏതൊരു രക്ഷിതാവിനെ പോലെ താനും സന്തോഷിക്കുന്നുവെന്നും ക്രിക്കറ്റ്് എന്ന മനോഹരമായ കളി ആസ്വദിച്ച് കളിക്കാന്‍ അവന് കഴിയെട്ടെ എന്നും സച്ചിന്‍ ആശംസിച്ചു.നമുക്കും ആശംസിക്കാം ഇന്ത്യയുടെ പ്രതീക്ഷയായി വളരാന്‍ ഈ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന് കഴിയെട്ടെ എന്ന്.

 

Share news
error: Content is protected !!
Scroll to Top