Section

malabari-logo-mobile

നയതന്ത്ര പ്രതിനിധികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

HIGHLIGHTS : വിവിധ രാജ്യങ്ങളില്‍ ഇന്ത്യന്‍ അംബാസഡര്‍/ഹൈക്കമ്മീഷണര്‍ സ്ഥാനങ്ങള്‍ വഹിക്കുന്ന ഏഴ്‌ നയതന്ത്രജ്ഞര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. സെക്രട...

വിവിധ രാജ്യങ്ങളില്‍ ഇന്ത്യന്‍ അംബാസഡര്‍/ഹൈക്കമ്മീഷണര്‍ സ്ഥാനങ്ങള്‍ വഹിക്കുന്ന ഏഴ്‌ നയതന്ത്രജ്ഞര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംമ്പറില്‍ വച്ചായിരുന്നു കൂടികാഴ്‌ച്ച.
ബെലാറസിലെ ഇന്ത്യന്‍ അംബാസഡര്‍ പങ്കജ്‌ സക്‌സേന, കോംഗോയിലെ അംബാസഡര്‍ എസ്‌.കെ. അശോക്‌ വാരിയര്‍, ഇറാക്കിലെ അംബാസഡര്‍ ജോര്‍ജ്‌ രാജു, കൊറിയയിലെ അംബാസഡര്‍ ജസ്‌മിന്ദര്‍ കസ്‌തൂരിയ, മാലിദ്വീപിലെ ഹൈക്കമ്മീഷണര്‍ അഖിലേഷ്‌ മിശ്ര, ദക്ഷിണ സുഡാനിലെ അംബാസഡര്‍ ശ്രീകുമാര്‍ മേനോന്‍, യു.എ.ഇ.യിലെ അംബാസഡര്‍ ടി.പി. സീതാറാം എന്നീ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളാണ്‌ സന്ദര്‍ശനം നടത്തിയത്‌. വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്‌. കുര്യന്‍, സാംസ്‌കാരിക വകുപ്പ്‌ സെക്രട്ടറി റാണി ജോര്‍ജ്‌, വിനോദസഞ്ചാര വകുപ്പ്‌ ഡയറക്ടര്‍ യു.വി. ജോസ്‌ തുടങ്ങിയവരും സംഘത്തിനൊപ്പമുണ്ടായിരുന്നു. കേരളാ മോഡല്‍ വികസനം, വിദേശ രാജ്യങ്ങളിലെ ടൂറിസം സാധ്യതകള്‍, വനിതാശാക്തീകരണം എന്നീ വിഷയങ്ങളില്‍ ഉണ്ടാകുന്ന സാധ്യതകളെ കുറിച്ച്‌ മുഖ്യമ്രന്തി പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!