Section

malabari-logo-mobile

ക്രൈം നന്ദകുമാറിന്റെ പണസ്രോതസ്സ് അന്വേഷിക്കണം; സിപിഐഎം

HIGHLIGHTS : തിരു : ക്രൈം നന്ദകുമാറിന്റെ

തിരു : ക്രൈം നന്ദകുമാറിന്റെ വ്യവഹാര നടപടികള്‍ക്കും കവിയൂര്‍ കേസിലെ പ്രതി ലതാ നായര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതിനും പിന്നിലെ പണസ്രോതസിനെ കുറിച്ച് അന്വേഷിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ലതാ നായരെ മാപ്പുസാക്ഷിയാക്കാമെന്ന് നന്ദകുമാര്‍ ഉറപ്പുനല്‍കിയെന്ന്് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇങ്ങനെ ഒരു റിപ്പോര്‍ട്ട് നല്‍കാന്‍ നന്ദകുമാറിനാകില്ലെന്നും ഇയാള്‍ക്കു പിന്നില്‍ ഏതോ അധികാരശക്തി പ്രവര്‍ത്തിക്കുന്നുണ്ടെന്നും. അത് കണ്ടെത്തണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

sameeksha-malabarinews

കവിയൂര്‍ കേസില്‍ രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ പേര് മൊഴിയിലുള്‍പ്പെടുത്തിയാല്‍ ലതാ നായര്‍ക്ക് നന്ദകുമാര്‍ ഒരുകോടി വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സിബിഐ സംഘം തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നന്ദകുമാാര്‍ ജയിലിലെത്തിയാണ് ഈ തുക വാഗ്ദാനം ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!