എംഎം മണിയെ 6 മാസത്തേക്ക് സസ്‌പെന്റ് ചെയ്തു.

തിരു : എംഎം മണിയെ സിപിഐഎം സംസ്ഥാനകമ്മിറ്റിയില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍് ചെയ്തു. കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മണിയെ സസ്‌പെന്റ് ചെയ്തത്. മണിനടത്തിയ വിവാദപ്രസ്താവനയെ തുടര്‍ന്ന് അദേഹത്തെ നേരത്തെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയിരുന്നു.

സംസ്ഥാന കമ്മിറ്റിയില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത് എംഎം മണിക്കെതിരെ കൂടുതല്‍ നടപടിവേണ്ടെന്നായിരുന്നു. എന്നാല്‍ കേന്ദ്രകമ്മിറ്റിയുടെ അഭിപ്രായത്തെ തുടര്‍ന്നാണ് മണിയെ ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്.

Share news
error: Content is protected !!
Scroll to Top