Section

malabari-logo-mobile

നടന്‍ മധുവിന് പത്മശ്രീ;എസ്. ജാനകിക്കു ശിവതാണുപിള്ളയ്ക്കും പദ്മഭൂഷണ്‍

HIGHLIGHTS : ദില്ലി: രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാമായ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

ദില്ലി: രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാമായ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന്റെ മുതിര്‍ന്ന നടന്‍ മധു പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായി. ഗായിക എസ് ജാനകിക്കും ബ്രഹ്മോസ് മാനേജിംഗ് ഡയറക്ടര്‍ എ.സിവതാണുപിള്ളയ്ക്കും പത്മഭൂഷണ്‍ ബഹുമതിയും ലഭിച്ചു. ഭാരതരത്‌ന ഇത്തവണയും ആര്‍ക്കും നല്‍കിയിട്ടില്ല. 2008 ല്‍ പണ്ഡിറ്റ് ഭീംസെന്‍ ജോഷിക്കാണ് അവസാനമായ് ഭാരതരത്‌ന ലഭിച്ചത്. 108 പേര്‍ക്കാണ് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ചലച്ചിത്രതാരങ്ങളായ ശ്രീദേവിക്കും നാന പടേക്കറിനും സംവിധായകന്‍ രമേശ് സിപ്പിക്കും പത്മശ്രീ പുരസ്‌കാരം ലഭിച്ചു.

sameeksha-malabarinews

ഷര്‍മിള ടാഗോര്‍, ക്രിക്കറ്റ് താരം രാഹുല്‍ദ്രാവിഡ്, ഡോ. ബിഎന്‍ സുരേഷ്,ബോക്‌സിങ് താരം മേരികോം, വ്യവസായി ആദി ഗോദറേജ്, മരണാനന്തരബഹുമതിയായി ഹിന്ദി നടന്‍ രാജേഷ് ഖന്നയ്ക്കും പത്മഭൂഷണ്‍ നല്‍കി.

വിദ്യഭ്യാസ വിചക്ഷകന്‍ പ്രൊഫ.യശ്പാല്‍, പ്രൊഫ.റോദം നരസിംഹ, ശില്പി രഘുനാഥ് മൊഹപത്ര എന്നിവര്‍ക്ക് പത്മ വിഭൂഷണ്‍ ലഭിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!