ദേശീയപാത വികസനം, മതിയായ നഷ്ടപരിഹാരം നല്‍കണം; ലീഗ്

തിരൂരങ്ങാടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം ഭൂമി ഏറ്റെടുക്കുന്ന സമയത്ത് തന്നെ നല്‍കണമെന്ന് മുന്നിയൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

 

കാലങ്ങളായി കഷ്ടപ്പെട്ടുണ്ടാക്കിയ കിടപ്പാടങ്ങളും ജീവനോപാധികളുമാണ് നഷ്ട്ടപ്പെടുന്നത്. ഇരകളുടെ വികാരവും ആവശ്യവും സര്‍ക്കാരും അധികൃതരും മാനിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 

സയ്യിദ് സലീം ഐദീദ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി എം എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് മണ്ഡലം ജ.സെക്രട്ടറി ബക്കര്‍ ചെര്‍ണൂര്‍, ഹനീഫ മുന്നിയൂര്‍, വി പി സൈതലവി എന്ന കുഞ്ഞാപ്പു, ഡോ. എ എ റഹ്മാന്‍, ഹൈദര്‍ കെ മുന്നിയൂര്‍, എം സൈതലവി, സി കുഞ്ഞിബാവ മാസ്റ്റര്‍, എന്‍ എം അന്‍വര്‍ സാദത്ത്, പി പി ഇസ്ഹാഖ്, സി വി മെഹ്ബൂബ്, അഷ്‌റഫ് കളത്തിങ്ങല്‍പാറ, എ മുഹമ്മദലി ഹാജി, ഇ ടി മുഹമ്മദ് ഹാജി, പി പി മുനീര്‍ മാസ്റ്റര്‍, ഹൈദ്രോസ് കെ ചുഴലി സംസാരിച്ചു

Share news
error: Content is protected !!
Scroll to Top