Section

malabari-logo-mobile

ദിസ് ഈസ് ഇറ്റിന്റെ മാന്ത്രിക ആവിഷ്‌കാരവുമായി പ്രദീപ് ഹുഡിനോ

HIGHLIGHTS : കൊച്ചി: കൊച്ചി കായലിലെ ആ മാജിക്

കൊച്ചി: കൊച്ചി കായലിലെ ആ മാജിക് പ്രകടനം മറൈന്‍ ഡ്രൈവില്‍ തടിച്ചു കൂടിയ ജനക്കൂട്ടം ശ്വാസമടക്കിപ്പിടിച്ച് നോക്കി നില്‍ക്കുകയാണ്. കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച് പെട്ടിയടച്ച് പൂട്ടി യുവമാന്ത്രികനെ കായലില്‍ താഴ്ത്തിയിരിക്കുന്നു. നിമിഷങ്ങള്‍ കടന്നു പോയി. ആകാംക്ഷക്ക് വിരാമമിട്ട് മാന്ത്രികന്‍ ചങ്ങലയില്‍ നിന്നും പെട്ടിയില്‍ നിന്നും മോചിതനായി കണ്‍മുന്നില്‍. 1997ല്‍ വാട്ടര്‍ എസ്‌കേപ് ആക്ടിലൂടെ കൊച്ചിയെ വിസ്മയിപ്പിച്ച പ്രദീപ് ഹുഡിനോ എന്ന ആ മാന്ത്രികന്‍ ഇപ്പോള്‍ ബോള്‍ഗാട്ടിയിലെ ഗ്ലോബല്‍ വില്ലേജിലുണ്ട്. കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെ കണ്ണു മൂടിക്കെട്ടി ബൈക്കോടിച്ച് ലിംക ബുക്ക ഓഫ് വേള്‍ഡ് റേക്കോര്‍ഡ്‌സില്‍ കയറിയ, 89ല്‍ ഓടുന്ന ട്രെയിനിന് മുന്നില്‍ അപകടം പിടിച്ച റെയില്‍ എസ്‌കേപ് ആക്ട് നടത്തിയ അതിസാഹസികനായ പ്രദീപ് ഹുഡിനോ കുട്ടികളെയും യുവാക്കളെയും ഹരം കൊള്ളിക്കുന്ന മാന്ത്രിക പ്രകടനങ്ങളുമായാണ് ഗ്ലോബല്‍ വില്ലേജില്‍ എത്തിയിരിക്കുന്നത്.

മ്യൂസിക്കും മാജിക്കും സമന്വയിപ്പിച്ച് പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്‍ ഒരുക്കിയ ‘ദിസ് ഈസ് ഇറ്റ്’ എന്ന അദ്ദേഹത്തിന്റെ അവസാനത്തെ സ്റ്റേജ് ഷോയുടെ മാന്ത്രിക ആവിഷ്‌കാരമായ ‘ദ ഡ്രീം ഓഫ് മൈക്കിള്‍ ജാക്‌സന്‍’ ആണ് പ്രദീപ് ഹുഡിനോ അവതരിപ്പിക്കുന്ന പ്രധാന ഇനം. മൈക്കിള്‍ ജാക്‌സന് സാക്ഷാത്കരിക്കാന്‍ കഴിയാതെ പോയ ദിസ് ഈസ് ഇറ്റിലെ നൃത്ത-ഗാന രംഗത്തില്‍ മാജിക്കിന്റെ വിസ്മയക്കാഴ്ചകള്‍ കോര്‍ത്തിണക്കിയാണ് ദ ഡ്രീം ഓഫ് മൈക്കിള്‍ ജാക്‌സന്‍ അവതരിപ്പിക്കുന്നത്.

sameeksha-malabarinews

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വേണ്ടിയുള്ള സവിശേഷ മാന്ത്രിക വിദ്യകളാണ് പ്രദീപ് ഹുഡിനോയുടെ 30 മിനിറ്റ് ഷോയിലുള്ളത്. കോയമ്പത്തൂരില്‍ നിന്നുള്ള മാജിക് ബാല, മുംബൈ ശ്രീകുമാര്‍ തുടങ്ങി 10 പേര്‍ ഗ്ലോബല്‍ വില്ലേജിലെ മാജിക് ടീമിലുണ്ട്. വൈകീട്ട് മൂന്നു മണിമുതല്‍ അര മണിക്കൂര്‍ ഇടവിട്ടാണ് ഷോ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!