Section

malabari-logo-mobile

ദളിത് സ്ത്രീയെ രാത്രിയില്‍ വീട്ടില്‍ കയറി അറസ്റ്റ്; താനൂര്‍ പോലീസ്‌റ്റേഷന്‍ ഉപരോധിച്ചു

HIGHLIGHTS : താനൂര്‍ : ഒഴൂരിലെ

താനൂര്‍; ഒഴൂരിലെ ദളിത് കുടുംബത്തില്‍ കയറി അര്‍ദ്ധരാത്രി പോലീസിന്റെ അധിക്രമം. മാനസികവൈകല്ല്യമുള്ള അരയ്ക്ക് താഴെ തളര്‍ന്ന് പെണ്‍കുട്ടിയടക്കമുള്ള കുട്ടികളെ തനിച്ചാക്കി ഗൃഹനാഥയെ അര്‍ദ്ധരാത്രി 3.30 മണിക്ക് പോലീസ് പിടിച്ചിറക്കിക്കൊണ്ടുപോയി. സംഭവത്തില്‍ പ്രതിഷേധിച്ച് തളര്‍ന്നുകിടക്കുന്ന കുട്ടിയെ താനൂര്‍ പോലീസ്‌റ്റേഷനിലെത്തിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചു.

ഒഴൂരിലെ കുമ്മട്ടിപ്പറമ്പില്‍ സുശീലയെയാണ് വഴിത്തര്‍ക്കത്തിന്റെ പേരില്‍ കേസിലുള്‍പ്പെടുത്തി പോലീസ് അര്‍ദ്ധരാത്രിയില്‍ അറസ്റ്റുചെയ്തത്. ഇവരുടെ സഹോദരനുമായുണ്ടായ അടിപിടിക്കേസിലാണ് ഇവരെ പ്രതിചേര്‍ത്തിട്ടുള്ളത്. ശരീരം തളര്‍ന്ന ഈ കൂട്ടിയുടെ അവസ്ഥ പോലീസിനോട് പറഞ്ഞിട്ടും ധൃതിപിടിച്ച് രാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നില്‍ മറ്റ് താല്‍പര്യങ്ങളുണ്ടെന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു.

sameeksha-malabarinews

സംഭവത്തില്‍ പ്രതിഷേധിച്ച് സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

തുടര്‍ന്ന് സ്ഥലത്തെത്തിയ തിരൂര്‍ ഡിവൈഎസ്പി സലീമുമായുള്ള ചര്‍ച്ചക്കൊടുവില്‍ അറസ്റ്റ് ചെയ്ത സുശീലയെ ഉടന്‍ കോടതിയില്‍ ഹാജരാക്കാമെന്നും ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമെ ഇവരുടെ മേല്‍ ചാര്‍ജ്ജ് ചെയ്യുകയൊള്ളു എന്ന ഉറപ്പില്‍ സമരക്കാര്‍ പിരിഞ്ഞു പോകുകയായിരുന്നു.സുശീലക്ക് തിരൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യമനുവദിച്ചു.

സമരത്തിന് സിപിഎം താനൂര്‍ ഏരിയാ സെക്രട്ടറി എടപ്പയില്‍ ജയന്‍, ലോക്കല്‍ സെക്രട്ടറിമാരായ കരീം, രാജഗോപാലന്‍, അബ്ദുള്‍ റസാഖ് എന്നിവര്‍നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!