ആള്‍ ദൈവങ്ങള്‍ സിപിഎമ്മിനെ തകര്‍ക്കാമെന്ന് കരുതേണ്ട; പിണറായി

കണ്ണൂര്‍: അരാഷ്ട്രീയ ശക്തികള്‍ ചേര്‍ന്ന് കേരളത്തില്‍ ഇടതുപക്ഷത്തെ തകര്‍ക്കാമെന്ന് കരുതേണ്ടെന്ന് പിണറായി വിജയന്‍.

ആള്‍ദൈവങ്ങള്‍ സിപിഐഎമ്മിനെ തകര്‍ക്കാമെന്ന് കരുതേണ്ടെന്നും സമൂഹത്തിന്റെ അനാചാരം വളര്‍ത്താനാണ് ആള്‍ ദൈവങ്ങള്‍ ശ്രമിക്കുന്നതെന്നും അദേഹം പറഞ്ഞു.

കേരളത്തിന്റെ പൊതുസാഹചര്യം തകര്‍ക്കാനാണ് ഇവര്‍ശ്രമിക്കുന്നതെന്നും പിണറായി വ്യക്തമാക്കി.

പാറപ്പുറം പിണറായി സമ്മേളനത്തിന്റെ 73-ാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദേഹം ഇക്കാര്യം തുറന്നടിച്ചത്.

Share news
error: Content is protected !!
Scroll to Top