തുവ്വുരില്‍ ബസ്സിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു: നാട്ടുകാര്‍ പോലീസ് വാഹനങ്ങള്‍ തകര്‍ത്തു

മഞ്ചേരി : ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പാണ്ടിക്കാട് ഏറിയാട് ചെഫുവാഴിര്രുഴിയില്‍ അബ്ദുല്‍ അസീസിന്റെ മകന്‍ നസറുദ്ധീ(19)നാണ് മരിച്ചത്. തൂവ്വൂര്‍ കമാനം പ്രെട്രോള്‍ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ട നസറുദ്ധീന്റെ മുകളിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. മഞ്ചേരി ജനറല്‍ ആശുപ്തരിയിലേക്കു കൊണ്ടുപോകും വഴി മരണം സംഭവിച്ചു.

അപകടത്തില്‍ പെട്ട ബസ് സംഭവസ്ഥലത്തു നിന്ന് നീക്കിയതിനെ തുടര്‍ന്ന പ്രകോപിതരായ ഒരു വിഭാഗം നാട്ടുകാര്‍ സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസിനെ ആക്രമിച്ചു. പോലീസ് പോലീസ് ജീപ്പ് മറിച്ചിട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും കല്ലേറിലും കരുവാരകുണ്ട് എസ്‌ഐ ഉസ്മാനും പോലീസുകാരായ മത്തായി ഗഫൂര്‍, സെബാസ്റ്റ്യന്‍, മന്‍സൂര്‍, ബാബു, ജ.യരാജന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. എആര്‍ ക്യാമ്പില്‍ നിന്ന് കൂടുതല്‍ പോലീസെത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്.

പോലീസിനെ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

Share news
error: Content is protected !!
Scroll to Top